x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ: മ​ധ്യ​തി​രു​വി​താം​കൂ​ർ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ


Published: July 12, 2026 11:51 PM IST | Updated: July 12, 2026 11:51 PM IST

കോ​ട്ട​യം: കേ​ര​ള സ​ർ​ക്കാ​ർ, കേ​ര​ള പോ​ലീ​സ്, കാ​രി​ത്താ​സ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന -ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ -ദി ​നാ​ർ​ക്കോ ഹ​ണ്ട്- മ​ധ്യ​തി​രു​വി​താം​കൂ​ർ മേ​ഖ​ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10.30ന് ​കോ​ട്ട​യം കാ​രി​ത്താ​സ് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.

സേ ​നോ ടു ​ഡ്ര​ഗ്സ് - ടു​ഗ​ദ​ർ ഫോ​ർ എ ​ഡ്ര​ഗ് ഫ്രീ ​കേ​ര​ളം എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക, ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ക, പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ല​ഹ​രി​മു​ക്ത സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സാ​ബു മാ​ത്യു, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ ഫാ.​ഡോ. ബി​നു കു​ന്ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, പൊ​തു​പ്ര​വ​ർ​ത്ത​ക​ർ, പൊ​തു​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

Tags : Operation Toofan Nattuvishesham District News

Recent News

Corehub Up