x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാലക്കുടി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മേ​ൽ​പ്പാ​ലം പ​ണി ഇ​ഴ​യു​ന്നു

വെബ് ഡെസ്ക്
Published: July 21, 2026 03:07 AM IST | Updated: July 21, 2026 03:07 AM IST

ചാ​ല​ക്കു​ടി: ന​വീ​ക​രി​ച്ച റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​ട്ടും യാ​ത്ര​ക്കാ​രു​ടെ ദു​രി​തം അ​വ​സാനി​ക്കു​ന്നി​ല്ല. പ്ലാ​റ്റ്ഫോമി​ന്‍റെ പ്ര​ധാ​നഗേ​റ്റി​നു സ​മീ​പ​മു​ള്ള ഫുട് ഓ​വ​ർ ബ്രി​ഡ്ജ് ഒ​രുമാ​സം മു​ൻ​പ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പൊ​ളി​ച്ചി​ട്ട​താ​യി​രു​ന്നു. എ​ന്നാ​ൽ ഓ​വ​ർ ബ്രി​ഡ്ജി​ന്‍റെ പ​ണി മ​ന്ദ​ഗ​തി​യി​ലാ​ണ്.

ര​ണ്ടാ​മ​ത്തെ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് പോ​കാ​നു​ള്ള ഓ​വ​ർ ബ്രി​ഡ്ജിന്‍റെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ഞ്ഞ് ക​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. ട്രെ​യി​ൻ വ​രു​ന്ന​ത് ക​ണ്ടാ​ൽ യാ​ത്ര​ക്കാ​ർ ഓ​ടി ര​ണ്ടാ​മ​ത്തെ ഫ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ക​യ​റു​വാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ വ​രു​ത്തി​വക്കു​ന്നു.

ര​ണ്ടാ​മ​ത്തെ ഓ​വ​ർബ്രി​ഡ്ജ് വ​ള​രെ ദൂ​രെ​യാ​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലും എ​ളു​പ്പ​ത്തി​ൽ ട്രാ​ക്ക് മു​റി​ച്ച് ക​ട​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​വി​ടെ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ൻ യാ​തൊ​രു സം​വി​ധാ​ന​വും ഇ​ല്ല.

ഓ​വ​ർ ബ്രി​ഡ്ജ് നി​ർ​മാ​ണ​ത്തി​ന് കു​റ​ച്ച് തൊ​ഴി​ലാ​ളി​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഈ ​നി​ല​യി​ൽ പ​ണി പൂ​ർ​ത്തി​യാ​കാ​ൻ മാ​സ​ങ്ങ​ൾ നീ​ളും.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up