x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ല് സം​ഭ​ര​ണം: വി​ല പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ല്‍ ആ​ശ​ങ്ക​

ബെ​ന്നി ചി​റ​യി​ൽ
Published: August 17, 2026 12:00 AM IST | Updated: August 17, 2026 12:00 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: നെ​ല്ലു സം​ഭ​ര​ണ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റി​വോ​ള്‍​വിം​ഗ് ഫ​ണ്ട് രൂ​പീ​ക​രി​ക്കു​മെ​ന്നും നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല കി​ലോ​യ്ക്ക് 35 രൂ​പ​യാ​യി ഉ​യ​ര്‍​ത്തു​മെ​ന്നു​മു​ള്ള യു​ഡി​എ​ഫ് പ്ര​ക​ട​നപ​ത്രി​ക​യി​ലെ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ച് കേ​ര​ള​ത്തി​ലെ നെ​ല്‍​ക​ര്‍​ഷ​ക​ര്‍.

2026-27 സീ​സ​ണി​ലെ ഒ​ന്നാം​വി​ള നെ​ല്ല് സം​ഭ​ര​ണ​ത്തി​നു​ള്ള ക​ര്‍​ഷ​ക ര​ജി​സ്‌​ട്രേ​ഷ​നും ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷാ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടും നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കാ​ത്ത​ത് ക​ര്‍​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തി ര​ണ്ട​ര മാ​സം പി​ന്നി​ട്ടി​ട്ടും ഈ ​വി​ഷ​യ​ത്തി​ൽ വ്യ​ക്ത​മാ​യ ന​യം പ്ര​ഖ്യാ​പി​ക്കാ​ത്ത​താ​ണ് ക​ർ​ഷ​ക​രി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. ഈ ​മാ​സം 15 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ 30 വ​രെ​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സ​രം.

ഈ ​സീ​സ​ണി​ലും നെ​ല്ല് സം​ഭ​രി​ച്ച​തി​ന്‍റെ വി​ല ക​ര്‍​ഷ​ക​ര്‍​ക്ക് ബാ​ങ്ക് വാ​യ്പാ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നു ബ​ന്ധ​പ്പെ​ട്ട സൈ​റ്റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഈ ​സം​ഭ​ര​ണ സീ​സ​ണി​ലെ വി​ല സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത ഉ​ണ്ടാ​യി​ട്ടി​ല്ല.

2005 ജൂ​ണ്‍ നാ​ലി​ലെ കേ​ര​ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം നെ​ല്ല് സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൈ​കാ​ര്യ​ച്ചെ​ല​വ് ക്വി​ന്‍റ​ലി​ന് 12 രൂ​പ മാ​ത്ര​മാ​ണ്. എ​ന്നാ​ല്‍, യ​ഥാ​ര്‍​ഥ കൈ​കാ​ര്യ ചെ​ല​വ് 250 നും 300 ​രൂ​പ​യ്ക്കും ഇ​ട​യി​ലാ​ണ്. കൂ​ടാ​തെ, കേ​ന്ദ്ര എം​എ​സ്പി വ​ര്‍​ധ​ന​യു​ടെ ആ​നു​കൂ​ല്യം ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​മോ​യെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്. കേ​ന്ദ്രസ​ര്‍​ക്കാ​ര്‍ അ​ടു​ത്ത​യി​ടെ നെ​ല്ലി​ന്‍റെ മി​നി​മം സ​പ്പോ​ര്‍​ട്ട് പ്രൈ​സ് ക്വി​ന്‍റ​ലി​ന് 72 രൂ​പ വ​ര്‍​ധി​പ്പി​ച്ച​തോ​ടെ എം​എ​സ്പി നി​ര​ക്ക് 2,441 ആ​യി ഉ​യ​ര്‍​ന്നു. ഈ ​വ​ര്‍​ധ​ന സം​സ്ഥാ​ന​ത്തെ നെല്ലുസം​ഭ​ര​ണ വി​ല​യി​ൽ പ്ര​തി​ഫ​ലി​ക്കു​മോ​യെ​ന്നും ക​ര്‍​ഷ​ക​ര്‍ ചോ​ദി​ക്കു​ന്നു.

കേ​ന്ദ്ര എം​എ​സ്പി വ​ര്‍​ധ​ന​യു​ടെ ആ​നു​കൂ​ല്യം സം​സ്ഥാ​ന സം​ഭ​ര​ണ വി​ല​യി​ല്‍ പൂ​ര്‍​ണ​മാ​യി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ നി​ല​വി​ലു​ള്ള 3,000 രൂ​പ എ​ന്ന​ത് ക്വി​ന്‍റ​ലി​ന് 3,072 രൂ​പ​യാ​യി ഉ​യ​രും. എ​ന്നാ​ല്‍ ഉ​ത്പാ​ദ​ന​ച്ചെ​ല​വി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന വ​ന്‍ വ​ര്‍​ധ​ന​യും കാ​ലാ​വ​സ്ഥാ പ്ര​തി​സ​ന്ധി​യും ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഇ​തു ക​ര്‍​ഷ​ക​ര്‍​ക്ക് മ​തി​യാ​യ ആ​ശ്വാ​സ​മാ​കി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ നെ​ല്ലി​ന്‍റെ സം​ഭ​ര​ണ​വി​ല, പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ്ര​ഖ്യാ​പി​ച്ച​തുപോ​ലെ, ക്വി​ന്‍റ​ലി​ന് 3,500 രൂ​പ​യെ​ങ്കിലുമാക്കി ഉ​യ​ര്‍​ത്ത​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ ശ​ക്ത​മാ​യ ആ​വ​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up