x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലു​സം​ഭ​ര​ണ കു​ടി​ശി​ക ഉ​ട​ൻ ന​ൽക​ണ​മെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി


Published: May 23, 2026 12:58 AM IST | Updated: May 23, 2026 12:58 AM IST

കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ നേ​തൃ​യോ​ഗം സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: ക​ർ​ഷ​ക​രി​ൽ​നി​ന്നും സം​ഭ​രി​ച്ച ര​ണ്ടാം​വി​ള നെ​ല്ലി​ന്‍റെ വി​ല കു​ടി​ശ്ശി​ക എ​ത്ര​യും പെ​ട്ടെ​ന്നു കൊ​ടു​ത്തു​തീ​ർ​ത്ത് ക​ർ​ഷ​ക​നെ ആ​ത്മ​ഹ​ത്യ​യി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സ്- ജേ​ക്ക​ബ് ജി​ല്ലാ ക​മ്മി​റ്റി.

ര​ണ്ടാം​വി​ള​യു​ടെ നെ​ല്ല് പൂ​ർ​ണ​മാ​യും ശേ​ഖ​രി​ച്ചി​ട്ടി​ല്ല. അ​തും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ർ​ഷ​ക​ന് കു​ടി​ശി​ക ഇ​ന​ത്തി​ൽ 704 കോ​ടി സ​ർ​ക്കാ​ർ ന​ൽ​കാ​നു​ണ്ട്.
പാ​ല​ക്കാ​ട് അ​ട​ക്ക​മു​ള്ള ജി​ല്ല​യി​ൽ പി​ആ​ർ​എ​സ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ണ​മി​ട​പാ​ട് നി​ല​ച്ച​താ​ണ് പ്ര​ധാ​ന ത​ട​സ​മാ​യി കാ​ണു​ന്ന​ത്. സ​പ്ലൈ​കോ​യു​ടെ നെ​ല്ലു​സം​ഭ​ര​ണ വ്യ​വ​സ്ഥ​ക​ൾ പു​ന:​സം​ഘ​ടി​പ്പി​ക്കു​വാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം പാ​ർ​ട്ടി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​ഡി. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ഡി. ഉ​ല​ഹ​ന്നാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ വി. ​അ​നി​ൽ​കു​മാ​ർ, കെ.​വി. സു​ദേ​വ​ൻ, ശ്രീ​ജി​ത്ത് ക​ല്യാ​ണ​ക​ണ്ടം, ശ​ശി പി​രാ​യി​രി, അ​ഡ്വ.​കെ.​വി. ശ്രീ​ധ​ര​ൻ, പോ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, പി.​എം. ജോ​സ്, സി. ​ജോ​ർ​ജ്, കെ. ​വാ​സു​ദേ​വ​ൻ, ജെ​യിം​സ് മൈ​ലം​പു​ള്ളി, ജി​ജി മാ​ത്യു, കെ.​പി. ത​ങ്ക​ച്ച​ൻ, കെ. ​ദേ​വ​ൻ, എ​സ്. ബി​ജു, എ​ൻ. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Paddy storage nattuvishesham local news

Recent News

Corehub Up