x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​രീ​ക്ഷ​ണവ​ല​യ​ത്തി​​ൽ പ​ട​യ​പ്പ


Published: January 18, 2026 05:53 AM IST | Updated: January 18, 2026 05:53 AM IST

മൂ​ന്നാ​ർ: മ​ദ​പ്പാ​ട് തെ​ളി​ഞ്ഞ കാ​ട്ടു​കൊ​മ്പ​ൻ പ​ട​യ​പ്പ വ​നം വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ൽ. മ​ദ​പ്പാ​ട് മാ​റാ​ൻ മൂ​ന്നു മാ​സം വേ​ണ്ടി​വ​രു​മെ​ന്നും അ​തു​വ​രെ ജാ​ഗ്ര​ത തു​ട​രു​മെ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

ഉദ്യോഗസ്ഥർ ര​ണ്ടു സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് പ​ട​യ​പ്പ​യെ നി​രീ​ക്ഷി​ക്കു​ന്ന​ത്. പെ​ട്ടി​മു​ടി ആ​ർ​ആ​ർ​ടി സം​ഘ​ങ്ങ​ളാ​ണ് ആ​ന​യെ പി​ന്തു​ട​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​ർ ഗ്രാം​സ്‌​ലാ​ൻ​ഡ് എ​സ്റ്റേ​റ്റ് ഭാ​ഗ​ത്താ​യി​രു​ന്നു പ​ട​യ​പ്പ.

റോ​ഡി​ലി​റ​ങ്ങി ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ കാ​ട്ടാ​ന​യെ ആ​ർ​ആ​ർ​ടി സം​ഘം പ​ട​ക്കം പൊ​ട്ടി​ച്ച് കാ​ട്ടി​ലേ​ക്കു മ​ട​ക്കി അ​യ​യ്ക്കാ​ൻ ശ്ര​മി​ച്ചു. പ​ട​യ​പ്പ​യെ കാ​ണാ​നും ഫോ​ട്ടോ എ​ടു​ക്കാ​നും എ​ത്തു​ന്ന നാ​ട്ടു​കാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ ഹോ​ൺ മു​ഴ​ക്കി പ്ര​കോ​പ​നം ഉ​ണ്ടാ​കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ​ട​യ​പ്പ​യെ പ്ര​കോ​പി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി പടയ​പ്പ​യ്ക്കു മ​ദ​പ്പാ​ട് തെ​ളി​ഞ്ഞി​രു​ന്നെ​ങ്കി​ലും വ​നം വ​കു​പ്പ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ​ട​യ​പ്പ സ്ഥി​രം എ​ത്തു​ന്ന ജ​ന​വാ​സ​മേ​ഖ​ല​ക​ളും ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ്. ക​ന്നി​മ​ല ന​യ​മ​ക്കാ​ട്, പെ​രി​യ​വ​ര, ലോ​ക്കാ​ട്, മാ​ട്ടു​പ്പെ​ട്ടി കു​ണ്ട​ള, അ​രു​വി​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലാ​ണ് പ​ട​യ​പ്പ എ​ത്തി​യി​രു​ന്ന​ത്.

Tags : nattu vishesham Padyappa observation

Recent News

Corehub Up