ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്യുന്നു.
വണ്ടൂര്: പാലിയേറ്റീവ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തില് വോളന്റിയര് സംഗമം നടത്തി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആലിപ്പറ്റ ജമീല ഉദ്ഘാടനം ചെയ്തു. രോഗി പരിചരണ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഡോക്ടര്മാര്ക്കും നഴ്സുമാര്ക്കും ഒപ്പം സന്നധ സേവകരായി ഹോം കെയര് പ്രവര്ത്തനങ്ങളില് പങ്കെടുക്കുന്ന വോളന്റിയര്മാരുടെ സംഗമമാണ് നടത്തിയത്. ക്ലിനിക്ക് ചെയര്മാന് ശരീഫ് തുറക്കല് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എന്. സാദത്തലി, വോളന്റിയര് ട്രെയിനിംഗ് സബ് കമ്മിറ്റി ചെയര്മാന് എം. സുബൈര് എന്നിവര് പ്രസംഗിച്ചു. മലപ്പുറം ഇനീഷ്യേറ്റീവ് ഇന് പാലിയേറ്റീവ് ട്രെയിനര് ഹരിദാസ് ഒമാനൂര് ക്ലാസെടുത്തു. ഭാരവാഹികളായ നൗഷാദ് പുളിക്കല്, കെ.ടി. നിസാമുദ്ദീന്, സി. ഫിറോസ്, ഓഫിസ് സെക്രട്ടറിമാരായ എം. മുഹമ്മദ് അഷ്റഫ്, സലാം കോട്ടാല് എന്നിവര് നേതൃത്വം നല്കി.