വൈക്കം: തന്റെ നേർക്ക് ചാടിയ മൂർഖൻ പാമ്പിൽനിന്ന്കടിയേൽക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വീട്ടുജോലിക്കാരി. തുറുവേലിക്കുന്ന് സ്വദേശി ഇളമ്പാശേരി രാജു തോമസിന്റെ വീടിന്റെ മുൻഭാഗത്തെ വരാന്തയിൽനിന്നാണ് മൂർഖൻപാമ്പ് വീട്ടുവേലക്കാരിക്കു നേരേ ചാടിയത്. നിലവിളിയോടെ പിന്നോട്ട് ഓടിമാറിയതുകൊണ്ട് കടിയേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം 6.15നായിരുന്നു സംഭവം. വീട്ടുടമ രാജു തോമസും ഭാര്യയും പുറത്തുപോയ സമയത്ത് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു വീട്ടുവേലക്കാരി പങ്കജവല്ലി. വീട്ടുകാർ മടങ്ങിയെത്താൻ താമസിക്കുമെന്ന് അറിയിച്ചതിനെത്തുടർന്ന് മുൻഭാഗത്തെ ലൈറ്റ് തെളിക്കാനായി മുന്നിലെ തിണ്ണയിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് മൂർഖൻ പാമ്പ് പങ്കജവല്ലിക്കു നേരേ ചാടിയത്. വീടിനു സമീപത്ത് തോടുകൾ ഉണ്ട്. ഇതിനുമുമ്പും പാമ്പുകളെ കണ്ടിട്ടുള്ളതായി വീട്ടുടമസ്ഥൻ രാജുതോമസ് പറഞ്ഞു.
Tags : nattu vishesham obra by swimming river