x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂ​വ​ത്തൂ​ർ കി​ഴ​ക്ക് പ​ള്ളി​യോ​ട നി​ർ​മാ​ണം; ച​ങ്ങ​ങ്ക​രി വേ​ണു​ആ​ചാ​രി​ക്ക് ദ​ക്ഷി​ണ സ​മ​ർ​പ്പി​ച്ചു

വെബ് ഡെസ്ക്
Published: November 27, 2026 12:23 AM IST | Updated: November 27, 2026 12:23 AM IST

പൂ​വ​ത്തൂ​ർ കി​ഴ​ക്ക് പ​ള്ളി​യോ​ട നി​ർ​മാ​ണം; ച​ങ്ങ​ങ്ക​രി വേ​ണു​ആ​ചാ​രി​ക്ക് ദ​ക്ഷി​ണ സ​മ​ർ​പ്പി​ച്ചു

കോ​ഴ​ഞ്ചേ​രി: പൂ​വ​ത്തൂ​ർ കി​ഴ​ക്ക് 577-ാം ന​മ്പ​ർ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ത്ത​ൻ പ​ള്ളി​യോ​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി പ്ര​ശ​സ്‌​ത ശി​ൽ​പി ച​ങ്ങ​ങ്ക​രി വേ​ണു​ആ​ചാ​രി​ക്ക് പ​ള്ളി​യോ​ട നി​ർ​മാ​ണ സ​മി​തി ദ​ക്ഷി​ണ സ​മ​ർ​പ്പി​ച്ചു.
പ​ന്നി​പ്ര​യാ​ർ ശി​വ​ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഡി. ​രാ​ജ​ഗോ​പാ​ൽ ച​ങ്ങ​ങ്ക​രി വേ​ണു​ആ​ചാ​രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ച് വ​ര​വേ​റ്റു.

തു​ട​ർ​ന്ന് നി​ർ​മാ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കു​മാ​ർ കി​ഴ​ക്കേ​ട​ത്തു വ​ട​ക്കേ​തി​ൽ ദ​ക്ഷി​ണ സ​മ​ർ​പ്പി​ച്ചു. സ​മി​തി സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ പ​ത്തി​കി​ഴ​ക്കേ​തി​ൽ, ട്ര​ഷ​റാ​ർ ജി. ​അ​ശോ​ക് കു​മാ​ർ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി അ​ജീ​ഷ് വ​യ​ക്ക​ര, വ​നി​താ സ​മാ​ജം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.


പ​ള്ളി​യോ​ട നി​ർ​മാ​ണ​ത്തി​നു​ള്ള ആ​ഞ്ഞി​ലിത്ത​ടി​ക​ൾ വെ​ട്ടു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി 30ന് ​പൂ​വ​ത്തൂ​ർ പ്ര​യാ​റ്റി​ല്ല​ത്ത് ശ്രീ​കു​മാ​ർ ന​മ്പൂ​തി​രി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​ലാ​യി​ൽ വൃ​ക്ഷ​പൂ​ജ ന​ട​ക്കും.ഡി​സം​ബ​ർ ആ​റി​ന് ത​ടി​ക​ൾ ഘോ​ഷ​യാ​ത്ര​യാ​യി നി​ർ​മാ​ണ സ്ഥ​ല​മാ​യ പൂ​വ​ത്തൂ​ർ പ​ട​നി​ല​ത്ത് എ​ത്തി​ക്കു​മെ​ന്ന് നി​ർ​മാ​ണ സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Dakshina Palliyodam NattuVishesham DistrictNews

Recent News

Corehub Up