ആർ.സന്തോഷ് കുമാർ
അടൂർ: കാൽനടയാത്രികൻ കാറിടിച്ചു മരിച്ചു. പന്നിവിഴ ഷാജി ഭവനം രാജൻ്റേയും ശാന്തയുടേയും മകൻ ആർ.സന്തോഷ് കുമാർ(45) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ 12.40ന് അടൂർ നെല്ലിമൂട്ടിൽപ്പടി ജംഗ്ഷനിൽ വെച്ചാണ് അപകടം സംഭവിച്ചത്. അടൂരിൽ നിന്നും ഏനാത്ത് ഭാഗത്തേക്ക് പോകുകയായിരുന്ന സന്തോഷിനെ എതിർ ദിശയിൽ നിന്നും എത്തിയ കാറാണ് ഇടിച്ചത്.
സംഭവസ്ഥലത്തു തന്നെ സന്തോഷ് മരിച്ചു. സഹോദരൻ: ഷാജി.