x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​ലോ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ജ​ന​ങ്ങ​ൾ ഒ​ന്നി​ക്ക​ണം: കിസാൻ സഭ

വെബ് ഡെസ്ക്
Published: September 15, 2026 10:36 PM IST | Updated: September 15, 2026 10:36 PM IST

ഒ​പ്പ് ശേ​ഖ​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ.​പി. ജ​യ​ൻ നി​ര്‍​വ​ഹി​ക്കു​ന്നു.

ചി​റ്റാ​ര്‍: ക​ർ​ഷ​ക​രു​ടേ​യും സാ​ധാ​ര​ണ​ക്കാ​രു​ടേ​യും ജീ​വി​ത​ത്തേ​യും ഉ​പ​ജീ​വ​ന​ത്തേ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന കേ​ന്ദ്ര പ​രി​സ്ഥി​തി​ലോ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ജ​ന​ങ്ങ​ൾ ഒ​ന്നി​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ കി​സാ​ൻ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​പി. ജ​യ​ൻ. കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ഏ​ഴ് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഒ​പ്പ് ശേ​ഖ​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റാ​റി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​അ​ദ്ദേ​ഹം.

കേ​ന്ദ്ര പ​രി​സ്ഥി​തി​ലോ​ല ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​നെ​തി​രെ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഈ ​വി​ജ്ഞാ​പ​നം മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും. പ്ര​ശ്ന ബാ​ധി​ത​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഈ ​വി​ഷ​യ​ത്തി​ൽ ജ​ന​ങ്ങ​ളു​ടെ വ​ലി​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണം. വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ പ്ര​ശ്ന ബാ​ധി​ത വി​ല്ലേ​ജു​ക​ളി​ൽ ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വ​മ്പി​ച്ച ജ​ന​കീ​യ പ്ര​ക്ഷോ​ഭം അ​ഖി​ലേ​ന്ത്യ കി​സാ​ന്‍​സ​ഭ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ചേ​ർ​ത്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ജേ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ടി. ​മു​രു​കേ​ഷ്, കി​സാ​ന്‍​സ​ഭ സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം സ​ത്യാ​ന​ന്ദ​പ​ണി​ക്ക​ര്‍, സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ. ​ദി​പ​കു​മാ​ര്‍, ചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ല​ജ​ബീ​വി, കി​സാ​ന്‍ സ​ഭാ ഭാ​ര​വാ​ഹി​ക​ളാ​യ എ.​പി. സ​ന്തോ​ഷ്, കെ.​ജി. അ​നി​ല്‍​കു​മാ​ര്‍ , രാ​ജ​ന്‍​മാ​ത്യു, സ​ന്തോ​ഷ് ചാ​ണ്ടി, തു​ള​സീ​ധ​ര​ന്‍​നാ​യ​ര്‍ , സു​ജ​പി​എ​സ് അ​നി​ല്‍ ബ​ഞ്ച​ണ്‍​പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up