മുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ പുതിയ 33 കെവി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 7.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
മെഡിക്കൽ കോളജിലേക്കും മുണ്ടൂർ അത്താണി, കിരാലൂർ, വേളക്കോട് വ്യവസായമേഖലകളിലേക്കും വൈദ്യുതിയുടെ തടസരഹിതമായ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് പുതിയ സബ്സ്റ്റേഷൻ നിർമിക്കുന്നത്.
110 കെവി അത്താണി സബ്സ്റ്റേഷനിൽനിന്നു വിദൂരനിയന്ത്രണ സംവിധാനത്തോടെ പ്രവർത്തിപ്പിക്കാവുന്ന രണ്ട് അഞ്ച് എംവിഎ ട്രാൻസ്ഫോർമറുകൾ അടങ്ങിയ സബ്സ്റ്റേഷൻ, കൺട്രോൾ റൂം, ഇവി ചാർജിംഗ് സ്റ്റേഷൻ, ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തുടങ്ങിയവ അടങ്ങിയ 7.40 കോടി രൂപയുടെ പദ്ധതിക്കാണ് കെഎസ്ഇബി ട്രാൻസ്മിഷൻ ചീഫ് എൻജിനീയർ ഭരണാനുമതി നൽകിയത്. സബ്സ്റ്റേഷൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് സെക്ഷൻ ഓഫീസ് വിഭാവനം ചെയ്തിരിക്കുന്നത്.
Tags : 33 KV substation nattuvisesham local news