x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ടം വ​രു​ത്തു​ന്ന ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കും; ഉ​ട​മ​ക​ള്‍​ക്കെ​തി​രേയും ന​ട​പ​ടി: ജി​ല്ലാ ക​ള​ക്ട​ര്‍

വെബ് ഡെസ്ക്
Published: July 19, 2026 12:48 AM IST | Updated: July 19, 2026 12:48 AM IST

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ള്‍ വ​രു​ത്തി​വെ​ക്കു​ന്ന ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് ഇ​നി​മു​ത​ല്‍ പു​തു​ക്കി ന​ല്‍​കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി അ​റി​യി​ച്ചു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന കോ​ഴി​ക്കോ​ട്, വ​ട​ക​ര റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് അ​തോ​റി​റ്റി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് ആ​ര്‍​ടി​എ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​പ​ക​ട​മു​ണ്ടാ​കു​മ്പോ​ള്‍ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ മാ​ത്രം ന​ട​പ​ടി​യെ​ടു​ക്കു​ന്ന രീ​തി​യാ​ണ് ഇ​തി​വ​രെ പി​ന്‍​തു​ട​രു​ന്ന​ത്. എ​ന്നാ​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ബ​സ് ഉ​ട​മ​ക​ള്‍​ക്കെ​തി​രെ​യും ഇ​നി​മു​ത​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.​കോ​ഴി​ക്കോ​ട്, വ​ട​ക​ര ആ​ര്‍​ടി​എ​ക​ളു​ടെ കീ​ഴി​ല്‍ പെ​ര്‍​മി​റ്റി​നാ​യി ല​ഭി​ച്ച പു​തി​യ അ​പേ​ക്ഷ​ക​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന് സ​മി​തി അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് ആ​ര്‍​ടി​എ​യി​ല്‍ പു​തി​യ പെ​ര്‍​മി​റ്റി​നാ​യി 24, പെ​ര്‍​മി​റ്റ് പു​തു​ക്കാ​നും കൈ​മാ​റ്റ​ത്തി​നു​മാ​യി 30, എ​ന്നി​ങ്ങ​നെ​യാ​ണ് അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​ത്.​വ​ട​ക​ര ആ​ര്‍​ടി​എ​യി​ല്‍ പു​തി​യ പെ​ര്‍​മി​റ്റി​ന് 14, പെ​ര്‍​മി​റ്റ് പു​തു​ക്കാ​ന്‍ 18, കൈ​മാ​റ്റ​ത്തി​ന് 42 അ​പേ​ക്ഷ​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ല്‍ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്.​പി​യു​ടെ പ്ര​തി​നി​ധി, ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​ര്‍ സി.​വി.​എം. ഷെ​രീ​ഫ്, കോ​ഴി​ക്കോ​ട് ആ​ര്‍​ടി​ഒ ജെ​ബി ചെ​റി​യാ​ന്‍, വ​ട​ക​ര ആ​ര്‍​ടി​ഒ പി.​കെ.​സ​ജീ​വ്, സ്വ​കാ​ര്യ വാ​ഹ​ന ഉ​ട​മ​ക​ള്‍, കെ​എ​സ്ആ​ര്‍​ടി​സി പ്ര​തി​നി​ധി​ക​ള്‍, സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up