കഞ്ചാവുചെടികള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുന്നു.
മൂന്നാർ: അടുക്കളത്തോട്ടത്തിന്റെ മറവില്‍ കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ ആള് പിടിയില്‍. മൂന്നാര്‍ അരുവിക്കാട് എസ്റ്റേറ്റ് സ്വദേശിയായ രാജാങ്കം (61) ആണ് പിടിയിലായത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും എക്സൈസ് വകുപ്പും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
ആറു മാസം വളര്‍ച്ചയെത്തിയ 14 ചെടികളാണുണ്ടായിരുന്നത്. ഇതില്‍നിന്നു പത്തു കിലോവരെ കഞ്ചാവ് ലഭിക്കുമെന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതു കൂടാതെ ഉണക്കാനിട്ട നിലയില്‍ രണ്ടു കിലോ കഞ്ചാവും കണ്ടെത്തി.
മൂന്നാര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധനകള്‍ നടന്നത്. പോലീസ് സംഘവും മൂന്നാര്‍ സബ് ഡിവിഷന് ഡാന്‍സാഫ് സംഘവും ചേര്‍ന്നായിരുന്നു ഓപ്പറേഷന് നടത്തിയത്.
കഞ്ചാവുചെടികള്‍ വളര്‍ത്തുന്നതിന് പുറത്തുനിന്നു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ളതും പരിശോധിച്ചുവരുന്നു.
Tags : Nattuvishesham Districtnews Deepikanews arrested.