പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മില്ലി മോഹൻ നിർവഹിക്കുന്നു.
പുല്ലൂരാംപാറ: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു.
പുല്ലൂരാംപാറ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ചു. ജൂബിലി ലോഗോ പ്രകാശനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസി തോമസ്, വാർഡ് അംഗം ജോഷി പുല്ലുകാട്ട്, മുൻ പ്രധാനാധ്യാപകരായ ബെന്നി ലൂക്കോസ്, സിബി കുര്യാക്കോസ്, ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് പി.വി. സിന്ധുകുമാരി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് റെജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പിടിഎ പ്രസിഡന്റ് സോണി മണ്ഡപത്തിൽ, എംപിടിഎ ചെയർപേഴ്സൺ സോണി സിജോ, സ്കൂൾ ലീഡർ ഡിയോൺ ജോർജ്, യുപി സ്കൂൾ സീനിയർ അസിസ്റ്റന്റ് അബ്ദുൾ റഷീദ് എന്നിവർ നേതൃത്വം നൽകി.