x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സ്: അ​തി​ജീ​വി​ത​യു​ടെ ബ​ന്ധു​വി​ന് 30 വ​ര്‍​ഷം ത​ട​വ്

വെബ്ഡെസ്ക്
Published: November 13, 2026 12:28 AM IST | Updated: November 13, 2026 12:28 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: കു​മാ​ര​മം​ഗലം പീ​ഡ​ന​ക്കേ​സി​ല്‍ അ​തി​ജീ​വി​ത​യു​ടെ ബ​ന്ധു​വാ​യ യു​വാ​വി​ന് 30 വ​ര്‍​ഷം ക​ഠി​ന ത​ട​വും 90,000 രൂ​പ പി​ഴ​യും.പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ലാ​ണ് 37കാ​ര​നാ​യ പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പി​ഴ​യും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു വ​ര്‍​ഷം​കൂ​ടി അ​ധി​ക ത​ട​വും തൊ​ടു​പു​ഴ പോ​ക്‌​സോ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ആ​ഷ്. കെ. ​ബാ​ല്‍ വി​ധി​ച്ച​ത്. കൂ​ടാ​തെ അ​തി​ജീ​വി​ത​യ്ക്കു ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ വി​ക്ടിം കോ​മ്പ​ന്‍​സേ​ഷ​ന്‍ ഫ​ണ്ടി​ല്‍​നി​ന്നു ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​യാ​യ പെ​ണ്‍​കു​ട്ടി​യെ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലെ​ത്തി​ച്ച് സം​ഘം ചേ​ര്‍​ന്നു പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.2017 മു​ത​ല്‍ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍​വ​ച്ച് പീ​ഡ​നം ന​ട​ന്ന​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തൊ​ടു​പു​ഴ പൊ​ലി​സ് 28 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 25ഓ​ളം പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ കേ​സി​ലും പ്ര​ത്യേ​കം കു​റ്റ​പ​ത്ര​വും പൊ​ലി​സ് സ​മ​ര്‍​പ്പി​ച്ചു.

കേ​സി​ല്‍ ഒ​ന്നാം പ്ര​തി​യാ​യ കു​മാ​ര​മം​ഗ​ലം മം​ഗ​ല​ത്ത് ര​ഘു എ​ന്ന ബേ​ബി​ക്കു കോ​ട​തി 25 വ​ര്‍​ഷം ക​ഠി​ന ത​ട​വും 90,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ര​ണ്ടാം പ്ര​തി പാ​ലാ കു​റി​ഞ്ഞി കോ​ഡൂ​ര്‍ ത​ങ്ക​ച്ച​നെ വീ​ട്ടി​ല്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ലും ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സി​ല്‍ പ്ര​തി​യാ​യ അ​തി​ജീ​വി​ത​യു​ടെ അ​മ്മ വി​ചാ​ര​ണ വേ​ള​യി​ല്‍ മ​രി​ച്ചി​രു​ന്നു. മ​റ്റ് ര​ണ്ടു കേ​സു​ക​ളി​ലും പ്ര​തി​ക​ളെ കോ​ട​തി ശി​ക്ഷി​ച്ചു. പൊ​ലി​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ഞ്ചാ​മ​ത്തെ കേ​സി​ലാ​ണ് ഇ​ന്ന​ലെ കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

പ്രോ​സി​ക്യൂ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് 22 സാ​ക്ഷി​ക​ള്‍​ക്കു പു​റ​മേ 38 രേ​ഖ​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കി. തൊ​ടു​പു​ഴ പൊ​ലി​സ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ ആ​യി​രു​ന്ന വി.​സി. വി​ഷ്ണു​കു​മാ​ര്‍ ആ​ണ് പ്ര​തി​ക്കെ​തി​രേ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യു​ഷ​നു​വേ​ണ്ടിസ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. പ​യ​സ് മാ​ത്യു, അ​ഡ്വ. ഫ്രാ​ന്‍​സി​സ് പ​യ​സ് , അ​ഡ്വ.​ആ​ന്‍​സി ഫി​ലി​പ്പ് എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.
പ്രോ​സി​ക്യൂ​ഷ​ന്‍ ലെ​യ്‌​സ​ണ്‍ സ​ഹാ​യി​ക​ളാ​യി സ​ബ് ഇ​ന്‍​സ്‌​പെ​ക്‌​ട​ര്‍ വി.​സി. അ​ജി​ലാ​ല്‍, സി​പി​ഒ​മാ​രാ​യ നീ​തു കൃ​ഷ്ണ​ന്‍, പി.​കെ. ജ​നി​ല്‍ എ​ന്നി​വ​ര്‍ ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Prison Sentence District court judge court jud NattuVishesham DistrictNews

Recent News

Corehub Up