ഷുഹൈബ് , അക്തർ സുഫിത, റഹ്മത്ത്
ചാവക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി ഗർഭഛിദ്രം നടത്തിച്ച കേസിൽ മകനും മകൾക്കും മാതാവിനും കഠിനതടവും പിഴയും.
ഒന്നാംപ്രതി പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ ഷുഹൈബ് അക്തറിന് (22) 32 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം പ്രതി ഒമ്പതു മാസംകൂടി അധികതടവ് അനുഭവിക്കണം.
വിവരം അറിഞ്ഞിട്ടും ബന്ധപ്പെട്ടവരെ അറിയിക്കാതെ ഗർഭഛിദ്രം നടത്തിച്ചതിന് രണ്ടാംപ്രതി പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ സുഫിതയ്ക്ക് (24) അഞ്ചരവർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം നാലുമാസംകൂടി അധികതടവ് അനുഭവിക്കണം. മൂന്നാംപ്രതി പുന്നയൂർക്കുളം അണ്ടത്തോട് പടിഞ്ഞാറേയിൽ റഹ്മത്തിന് (43) മൂന്നരവർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം നാലുമാസംകൂടി അധിക തടവ് അനുഭവിക്കണം.
2020 സെപ്റ്റംബർ മുതൽ ഒരുവർഷക്കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാവക്കാട് ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകാനും ഉത്തരവായി. ചങ്ങരംകുളം, കുന്നംകുളം പോലീസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി .നിഷ എന്നിവർ ഹാജരായി.
Tags : POCSO case nattuvishesham local news