x
ad
Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​​സും പ​​ഞ്ചാ​​യ​​ത്തും കൈ​കോ​ർ​ത്തു; വെ​ള്ള​ക്കെ​ട്ടും മാ​ലി​ന്യവും നീ​ങ്ങി

വെബ് ഡെസ്ക്
Published: October 11, 2026 12:17 AM IST | Updated: October 11, 2026 12:17 AM IST

മാ​​ലി​​ന്യ​​ക്കൂ​​മ്പാ​​ര​​വും നീ​​ക്കം ചെ​​യ്യു​​ന്നു.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്: ത​​ല​​യോ​​ല​പ്പ​​റ​​മ്പ് പൊ​ലി​​സ് സ്റ്റേ​​ഷ​​നു സ​​മീ​​പ​​ത്തെ മാ​​ലി​​ന്യ​​ക്കൂ​​മ്പാ​​ര​​വും വെ​​ള്ള​​ക്കെ​​ട്ടും പൊ​ലി​​സും പ​​ഞ്ചാ​​യ​​ത്തും സം​​യു​​ക്ത​​മാ​​യി നീ​​ക്കം ചെ​​യ്തു. മാ​​ലി​​ന്യ​​ങ്ങ​​ൾ യ​​ന്ത്രം ഉ​​പ​​യോ​​ഗി​​ച്ച് കോ​​രി വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ക​​യ​​റ്റി നീ​​ക്കം ചെ​​യ്തു. പ​​തി​​വാ​​യി​​യു​​ണ്ടാ​​കു​​ന്ന വെ​​ള്ള​​ക്കെ​​ട്ട് നീ​​ക്കാ​​ൻ കു​​റു​​ന്ത​​റ പു​​ഴ​​യി​​ലേ​​ക്ക് ചാ​​ലു കീ​​റി.

ച​​ന്ത​​യി​​ൽ​നി​​ന്ന് ടൗ​​ണി​​ലേ​​ക്ക് ക​​ട​​ക്കു​​ന്ന നി​​ര​​ത്തി​​ലാ​​യി​​രു​​ന്നു വെ​​ള്ള​​ക്കെ​​ട്ടും മാ​​ലി​​ന്യ​​വും. ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് വേ​​ലി​​ക്ക​​കം, ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സി​​ഐ ജി.​ ​ര​​ജ​​ൻ​​കു​​മാ​​ർ, എ​​സ്‌​​എ​​ച്ച്ഒ പി.​​എ​​സ്. മി​​ഥു​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up