x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​ഡ്ജു​കളിൽ മി​ന്ന​ല്‍ പ​രി​ശോ​ധ​ന; മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: July 18, 2026 11:45 PM IST | Updated: July 18, 2026 11:45 PM IST

ഓപ്പറേൻ തൂഫാൻ

കാ​ളി​കാ​വ്: ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി കാ​ളി​കാ​വ് പോ​ലീ​സും നി​ല​മ്പൂ​ര്‍ ഡാ​ന്‍​സാ​ഫ് സം​ഘ​വും ചേ​ര്‍​ന്ന് ലോ​ഡ്ജു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍.

ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്റ്റേ​റ്റ് സ്വ​ദേ​ശി ച​ക്കാ​ല​മ​റ്റം അ​ച്ചാ​യ​ന്‍ എ​ന്ന ജി​തി​ന്‍ ജോ​ര്‍​ജ് (35), കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ട് സ്വ​ദേ​ശി ക​ട​മ്പോ​ട​ന്‍ സ​ല്‍​മാ​ന്‍ ഫാ​രി​സ് (24), ക​രു​വാ​ര​കു​ണ്ട് മാ​മ്പ​റ്റ സ്വ​ദേ​ശി കൂ​ത്രാ​ട​ന്‍ മു​ഹ​മ്മ​ദ് അ​സ്‌​നീ​ഫ് (30) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ഷാ​ജി​മോ​​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ളി​കാ​വ് ചെ​ങ്കോ​ട് പ്ര​തി​ക​ള്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മു​റി​യി​ല്‍നി​ന്ന് പി​ടി​കൂ​ടി​യ​ത്.
എം​ഡി​എം​എ വി​ല്‍​പ്പ​ന​യ്ക്കാ​യു​ള്ള ഇ​ല​ക‌്ട്രോ​ണി​ക് ത്രാ​സ്, സി​പ് ലോ​ക്ക് ക​വ​റു​ക​ള്‍, ഗ്ലാ​സ് പൈ​പ്പു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​തി​ക​ളി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്തു.

പി​ടി​യി​ലാ​യ ജി​തി​ന്‍ ജോ​ര്‍​ജി​നെ മു​മ്പ് എം​ഡി​എം​എ​യു​മാ​യി ഡാ​ന്‍​സാ​ഫ് ടീം ​പി​ടി​കൂ​ടി​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​ട​ക്കം നാ​ലോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് ജി​തി​ന്‍ ജോ​ര്‍​ജ്. പ്ര​തി​ക​ള്‍​ക്ക് മ​യ​ക്കു മ​രു​ന്ന് ല​ഭി​ച്ച ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വി​ല്‍​പ്പ​ന​യ്ക്കാ​യും ഉ​പ​യോ​ഗ​ത്തി​നാ​യും എം​ഡി​എം​എ വാ​ങ്ങി​യ​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

പ്രൊ​ബേ​ഷ​ന്‍ എ​സ്‌​ഐ മു​ഹ​മ്മ​ദ് റി​ഷാ​ല്‍, എ​സ്‌​സി​പി​ഒ ഷൈ​ജു, സി​പി​ഒ ഷാ​ജി​ര്‍ എ​ന്നി​വ​രും നി​ല​മ്പൂ​ര്‍ ഡാ​ന്‍​സാ​ഫ് ടീ​മും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham District News

Recent News

Corehub Up