x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 26, 2026 06:27 AM IST | Updated: October 26, 2026 06:27 AM IST

കോ​ള​യാ​ട് പാ​ടി​പ്പ​റ​മ്പി​ൽ ഫ്ലോ​ർ​മി​ൽ ഉ​ട​മ സ്വ​യം വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ത്തി​ൽ പൊ​ലി​സ് ക​ണ്ടെ​ടു​ത്ത റൈ​ഫി​ളു​ക​ളും തി​ര​ക​ളും.

കൂ​ത്തു​പ​റ​മ്പ്: കോ​ള​യാ​ട് പാ​ടി​പ്പ​റ​മ്പി​ൽ ഫ്ലോ​ർ​മി​ൽ ഉ​ട​മ ജോ​സ് സ്വ​യം വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ത്തി​ൽ ക​ണ്ണ​വം പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്ത് പൊ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​നു​ള്ളി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ​നി​ന്നു​മാ​യി ര​ണ്ടു നാ​ട​ൻ റൈ​ഫി​ളു​ക​ളും തി​ര​ക​ളും ക​ണ്ടെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​ക്കേ​റ്റ ജോ​സ് നി​ല​വി​ൽ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ണ്ടെ​ത്തി​യ ഒ​രു തോ​ക്കാ​ണ് കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വെ​ടി​യു​തി​ർ​ത്ത നാ​ട​ൻ തോ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കും. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും വീ​ട്ടി​ലെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. ജോ​സി​നെ​തി​രേ നി​ല​വി​ൽ വ​ധശ്ര​മ​ത്തി​നും തോ​ക്ക് കൈ​വ​ശം വ​ച്ച​തി​നു​മ​ട​ക്കം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. തോ​ക്ക് ക​ണ്ടെ​ടു​ത്ത വാ​ഹ​ന​വും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ജോ​സി​ന് നാ​ട​ൻ തോ​ക്ക് എ​വി​ടെ​നി​ന്ന് ല​ഭി​ച്ചു​വെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പൊ​ലി​സ് അ​ന്വേ​ഷ ണം ​ഊ​ർ​ജി​ത​മാ​ക്കി​. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ജോ​സും ബി​സി​ന​സ് പ​ങ്കാ​ളി​യാ​യ ഷാ​ജി​യും ത​മ്മി​ൽ ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യും നടന്നിരുന്നു. പ​രി​ക്കേ​റ്റ ഷാ​ജി ക​ണ്ണ​വം പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തി​നെതു​ട​ർ​ന്ന് എ​സ്ഐ അ​നൂ​പ് കെ. ​ഗോ​വി​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​.

പൊ​ലി​സ് എ​ത്തു​മ്പോ​ൾ ഫ്ലോ​ർ​മി​ല്ലി​ലെ ജീ​വ​ന​ക്കാ​രി​യാ​യ സ്ത്രീ​യെ വീ​ട്ടി​ൽ ജോ​സ് ബ​ന്ധി​യാ​ക്കി വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ ഗ്രി​ൽ​സ് ത​ക​ർ​ത്ത് പൊ​ലി​സ് ഇ​വ​രെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ത്തി​ച്ചു. ഇ​തി​നി​ടെ വീ​ടി​ന​ക ത്തേ​ക്ക് ക​യ​റി​യ ജോ​സ് സ്വ​യം വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

നെ​റ്റി​ക്കും ചെ​വി​ക്കും ഇ​ട​യി​ലു​ള്ള ഭാ​ഗ​ത്ത് വെ​ടി​യേ​റ്റ ജോ​സി​നെ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് പ​രി​യ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ ശ​രീ​ര​ത്തി​ൽ​നി​ന്ന് വെ​ടി​യു​ണ്ട നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്.കൂ​ത്തു​പ​റ​മ്പ് സി​ഐ ടി.​വി. പ്ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​നൂ​പ് കെ. ​ഗോ​വി​ന്ദ്, എ​സ്ഐ മ​നോ​ജ് കു​മാ​ർ, എ​എ​സ്ഐ കെ.​പി.​ബി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Tags :

Recent News

Corehub Up