കോഴഞ്ചേരി: തദ്ദേശ രാഷ്ട്രീയം ചൂടുപിടിക്കുന്പോൾ ഗ്രാമങ്ങളിൽ വ്യക്തി ബന്ധങ്ങളും സൗഹൃദങ്ങളും വോട്ടായി മാറിയേക്കും. ശക്തമായ വിമതഭീഷണി നിലനിൽക്കുന്ന മേഖലകളിൽ രാഷ്ട്രീയകക്ഷികൾ തങ്ങളുടെ സ്ഥാനാർഥികളെ വോട്ടർമാരുടെ മുന്പിൽ അവതരിപ്പിക്കാനുള്ള ഓട്ടത്തിലാണ്.
അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശക്തമായ വിമതപോരാട്ടത്തെയാണ് നേരിടുന്നത്.
കോണ്‍ഗ്രസിന്റെ അയിരൂര്‍ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് തോമസ് ഡാനിയേല്‍ മത്സരിക്കുന്ന 11-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് മെംബർ സാംകുട്ടി അയ്യക്കാവില്‍ ചെണ്ട ചിഹ്നത്തില്‍ വിമതനായി മത്സരിക്കുന്നു.
സിപിഎമ്മിന്റെ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് തമ്പി മത്സരിക്കുന്ന നാലാംവാര്‍ഡില്‍ പാര്‍ട്ടിയുടെ തന്നെ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വി. ഷേര്‍ളി ഉമ്മന്‍ വിമതനായി രംഗത്തുണ്ട്.
സിപിഎമ്മില്‍ നിന്നും വിജയിച്ച് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗമാകുകയും പ്രസിഡന്റ് ആകുന്നതിനുവേണ്ടി കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയും തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്ത സൂസന് ഫിലിപ്പ് ത്രിതല തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതിന് എട്ട് ദിവസം മുന്‍പ് യുഡിഎഫ് സഖ്യത്തില്‍ നിന്ന് രാജിവയ്ക്കുകയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും തുടര്‍ന്ന് സിപിഎം നോട് ചേര്‍ന്ന് പ്ലാങ്കമണ്‍ ഡിവിഷനില്‍ നിന്നും ബ്ലോക്ക് പഞ്ചായത്തിലേക്ക് വീണ്ടും മത്സരിക്കുന്നു.
മഹിളാ കോണ്‍ഗ്രസിന്റെ എഴുമറ്റൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് മിനി സെബാസ്റ്റ്യനാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി-എന്‍ഡിഎ സ്ഥാനാർഥിയായി ബാബി രവീന്ദ്രനും മത്സരിക്കുന്നു. സൂസന് ഫിലിപ്പ് വിജയിച്ചാലും അയോഗ്യതയാക്കപ്പെടുമെന്ന തിരിച്ചറിവ് ഉണ്ടായിട്ടും ഇവരെ സ്ഥാനാർഥിയാക്കിയ സിപിഎമ്മിന്റെ പ്രാദേശിക ഘടകത്തിന്റെ തീരുമാനത്തില്‍ ദുരൂഹത ഉണ്ടെന്ന് പറയപ്പെടുന്നു. എന്നാല്‍ കോണ്‍ഗ്രസ് കേസില്‍ കക്ഷിചേരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അയിരൂര്‍ വില്ലേജ് സഹകരണ ബാങ്കിലെ സാമ്പത്തികക്രമക്കേട് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനുള്ള തന്ത്രമാണ് കോണ്‍ഗ്രസ്-ബിജെപി കേന്ദ്രങ്ങള്‍ ഒരുക്കുന്നത്. വര്‍ഷങ്ങളോളം സിപിഎമ്മാണ് ബാങ്ക് ഭരിച്ചിരുന്നത്.
കോഴഞ്ചേരിയിൽ യുഡിഎഫിൽ തമ്മിലടി
കോഴഞ്ചേരി : കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് മുന്നണിയില്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ജോസഫ് വഭാഗം തര്‍ക്കം തുടരുന്നു. കഴിഞ്ഞ ത്രിതല തെരഞ്ഞെടുപ്പില്‍ ആറു വാര്‍ഡുകളിലാണ് ജോസഫ് വിഭാഗം മത്സരിച്ചതെങ്കില്‍ ഇത്തവണ മൂന്നു വാര്‍ഡുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിന് നല്‍കിയിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തിലും യുഡിഎഫിന്റെ വിമതര്‍ മത്സരിക്കുന്നുമുണ്ട്.
സീറ്റ് ധാരണയില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണ സംതൃപ്തിയില്ലെന്ന് മുന്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവുമായ ബിനു പരപ്പുഴ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ പി.സൈമണ്‍ ജോണ്‍ (ജോഷി തെക്കേമല) ഓട്ടോറിക്ഷ ചിഹ്നത്തില്‍ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായായി 12-ാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് സഹയാത്രികനുമായ എം.എസ്.പ്രകാശ്കുമാര് ആപ്പിള്‍ ചിഹ്നത്തില്‍ സ്വതന്ത്രനായി രംഗത്തുണ്ട്.
വനിതാ സംവരണ വാര്‍ഡായ അഞ്ചിൽ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായി കേരള കോൺഗ്രസിലെ റോഷന് പി. വര്‍ഗീസ് മത്സരിക്കുന്നു. റിബലായി മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ സുനിതാ ഫിലിപ്പും രംഗത്തുണ്ട്.മൂന്നാം വാര്‍ഡില്‍ യുഡിഎിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ സജി ജോര്‍ജിനെതിരേ കോൺഗ്രസ് പ്രവര്‍ത്തകനായ പ്രമോദ്കുമാര്‍ സ്വതന്ത്രനായി മത്സരിക്കുന്നു. എൽഡിഎഫിലെ ബിജിലി പി.
ഈശോയാണ് മറ്റൊരു സ്ഥാനാർഥി.
Tags : local nattuvishesham villages