x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​ശ്വ​ര​ത്ത് പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​പ്ര​ശ്നം അ​തി​രൂ​ക്ഷം


Published: April 17, 2026 01:33 AM IST | Updated: April 17, 2026 01:33 AM IST

മ​ഞ്ചേ​ശ്വ​ര​ത്തെ പാ​ത​യോ​ര​ത്ത് കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ.

മ​ഞ്ചേ​ശ്വ​രം: മാ​ലി​ന്യ​മു​ക്ത കേ​ര​ള​മെ​ന്ന ആ​ശ​യം സം​സ്ഥാ​ന അ​തി​ർ​ത്തി​ക്ക് അ​ടു​ത്തെ​ത്തു​മ്പോ​ൾ ത​ന്നെ വ​ഴി​മാ​റി​പ്പോ​കു​ന്ന അ​വ​സ്ഥ​യാ​ണ് മ​ഞ്ചേ​ശ്വ​ര​ത്ത്. ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ടൗ​ണി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും റോ​ഡ​രി​കി​ലും തോ​ട്ടി​ലും മാ​ലി​ന്യം ത​ള്ളു​ന്ന​ത് ഇ​പ്പോ​ഴും പ​തി​വാ​ണ്.
കെ​ട്ടു​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലു​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ത​ള്ളി​യി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള ഉ​പ​യോ​ഗി​ച്ച സി​റി​ഞ്ചു​ക​ളും മ​രു​ന്നു കു​പ്പി​ക​ളും മ​റ്റു പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ളും വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

ക​റോ​ഡ, ഉ​ദ്യാ​വ​ർ പ​ത്താം​മൈ​ൽ, തു​മി​നാ​ട്, കു​ഞ്ച​ത്തൂ​ർ​പ​ദ​വ് റോ​ഡ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തു​മൂ​ലം വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് ന​ട​ന്നു​പോ​കാ​ൻ​പോ​ലും പ്ര​യാ​സ​മാ​യി​രി​ക്കു​ക​യാ​ണ്. അ​മ്പി​ത്ത​ടി ഗേ​രു​ക്ക​ട്ട റോ​ഡി​ലെ ക​ലു​ങ്കി​ന് സ​മീ​പ​മു​ള്ള തോ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി.

കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം പ​ര​ക്കു​ന്ന​തി​നൊ​പ്പം മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന്‌ ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ തേ​ടി​യെ​ത്തു​ന്ന തെ​രു​വു​നാ​യ്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. മ​ഴ പെ​യ്യു​മ്പോ​ൾ പ​ക​ർ​ച്ച​വ്യാ​ധി ഭീ​ഷ​ണി​യും ഉ​ണ്ടാ​കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും രാ​ത്രി​യി​ൽ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ന് തീ​യി​ടു​ന്ന​തും വ്യാ​പ​ക​മാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ ശാ​സ്ത്രീ​യ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഉ​ണ്ടാ​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

 

Tags : Manjeshwaram nattuvishesham local news

Recent News

Corehub Up