x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത: ദേ​ശീ​യ​പാ​ത​യി​ലെ മ​ണ്ണെ​ടു​പ്പ് പ്ര​വൃ​ത്തി നി​ര്‍​ത്തി​വ​യ്ക്ക​ണ​മെ​ന്ന് ക​ള​ക്ട​ര്‍

വെബ് ഡെസ്ക്
Published: September 25, 2026 01:10 AM IST | Updated: September 25, 2026 01:10 AM IST

പ്രതീകാത്മക ചിത്രം

കാ​സ​ര്‍​ഗോ​ഡ്: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലെ തീ​വ്ര ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മു​ത​ല്‍ നാ​ളെ പ​ക​ല്‍ വ​രെ വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ കാ​റ്റും മ​ഴ​യും ശ​ക്ത​മാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണം ന​ട​ക്കു​ന്ന മേ​ഖ​ല​യി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ ഭീ​ഷ​ണി​യു​ള്ള​തി​നാ​ല്‍ മു​ന്ന​റി​യി​പ്പ് പ​രി​ഗ​ണി​ച്ച് മ​ണ്ണെ​ടു​പ്പ് പോ​ലു​ള്ള നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​യ്ക്കേ​ണ്ട​താ​ണെ​ന്നും ജി​ല്ലാ​ക​ള​ക്ട​ര്‍ ശ്രീ​ധ​ന്യ സു​രേ​ഷ് അ​റി​യി​ച്ചു.

മ​ല​യോ​ര റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം. മ​ണ്ണി​ടി​ച്ചി​ല്‍ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള റോ​ഡു​ക​ളി​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. താ​ലൂ​ക്ക് എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍​സ് സെ​ന്‍റ​റു​ക​ള്‍ പൂ​ര്‍​ണ​സ​ജ്ജ​മാ​യി പ്ര​വ​ര്‍​ത്തി​ക്കും. അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ക​ണ്‍​ട്രോ​ള്‍ സെ​ന്‍റ​റു​ക​ളി​ല്‍ വി​വ​രം അ​റി​യി​ക്ക​ണം. അ​നി​വാ​ര്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ക്യാ​മ്പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ത​യാ​റാ​ക​ണ​മെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews heavy rain

Recent News

Corehub Up