പത്തനംതിട്ട: കേന്ദ്രസർക്കാർ നയങ്ങൾക്കെതിരേ ഇന്ന് സംയുക്ത ട്രേഡ് യൂണിയൻ കർഷക-കർഷക തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജയിൽ നിറയ്ക്കൽ സമരത്തോടനുബന്ധിച്ച് പത്തനംതിട്ട ഹെഡ് പോസ്റ്റ്ഓഫീസ് ഉപരോധിക്കും. ഉപരോധ സമരം ബികെഎംയു സംസ്ഥാന പ്രസിഡന്റ് ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.
വിവിധ ട്രേഡ് യൂണിയൻ, കർഷക-കർഷക തൊഴിലാളി സംഘടനാ നേതാക്കൾ പ്രസംഗിക്കും.കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക, കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമ്മീഷൻ ശിപാർശ ചെയ്ത പ്രകാരമുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, സ്കീം തൊഴിലാളികൾക്ക് ക്ഷാമബത്ത ഉൾപ്പെടുത്തി കുറഞ്ഞ വേതനം പ്രതിമാസം 42,000 രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
Tags : nattu vishesham Post office blockade