x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​ത്ത് പൊ​ന്നി​നു വി​ല ഉ​യ​ര്‍​ന്നു പ്ര​യോ​ജ​ന​മി​ല്ലാ​തെ ക​ര്‍​ഷ​ക​ര്‍

വെബ് ഡെസ്ക്
Published: October 2, 2026 12:17 AM IST | Updated: October 2, 2026 12:17 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: ക​​റു​​ത്ത പൊ​​ന്നി​​നു വി​​ല കു​​തി​​ച്ചു​​യ​​രു​​മ്പോ​​ഴും പ്ര​​യോ​​ജ​​നം ല​​ഭി​​ക്കാ​​തെ കു​​രു​​മു​​ള​​ക് ക​​ര്‍​ഷ​​ക​​ര്‍. ക​​ഴി​​ഞ്ഞ 10 വ​​ര്‍​ഷ​​ത്തി​​നി​​ടി​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന വി​​ല​​യാ​​ണ് കു​​രു​​മു​​ള​​കി​​ന് ഇ​​പ്പോ​​ള്‍ ല​​ഭി​​ക്കു​​ന്ന​​ത്.

കി​​ലോ​​ഗ്രാ​​മി​​നു 700 രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​ണ് നി​​ല​​വി​​ലെ വി​​ല. 2014-15 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന നി​​ര​​ക്കി​​ലാ​​ണ് ഇ​​പ്പോ​​ള്‍ വ്യാ​​പാ​​രം ന​​ട​​ക്കു​​ന്ന​​ത്. 2014-15 കാ​​ല​​ത്ത് ക്വി​ന്‍റ​​ലി​​ന് 73,000 രൂ​​പ​​യും കി​​ലോ​​യ്ക്ക് 740 രൂ​​പ​​യും ല​​ഭി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ വി​​ല കൂ​​ടി​​യി​​ട്ടും ക​​ര്‍​ഷ​​ക​​രു​​ടെ കീ​​ശ നി​​റ​​യാ​​ത്ത​​തി​​നു പി​​ന്നി​​ല്‍ നി​​ര​​വ​​ധി കാ​​ര​​ണ​​ങ്ങ​​ളു​​ണ്ട്. വി​​ല​​യു​​ണ്ടെ​​ങ്കി​​ലും വി​​ല്ക്കാ​​ന്‍ കു​​രു​​മു​​ള​​കി​​ല്ലാ​​ത്ത​​താ​​ണ് പ്ര​​ധാ​​ന കാ​​ര​​ണം.

മു​​ന്‍​കാ​​ല​​ങ്ങ​​ളി​​ല്‍ മ​​ധ്യ​​കേ​​ര​​ള​​ത്തി​​ല്‍ ചി​​ല ക​​ര്‍​ഷ​​ക​​ര്‍ വ​​ലി​​യ തോ​​തി​​ല്‍ കു​​രു​​മു​​ള​​ക​​ര് സ്‌​​റ്റോ​​ക്ക് ചെ​​യ്യു​മാ​യി​രു​ന്നു എ​​ന്നാ​​ല്‍ ഏ​​ഴു വ​​ര്‍​ഷ​​ത്തോ​​ള​​മാ​​യി ക​​ര്‍​ഷ​​ക​​ര്‍ കു​​രു​​മു​​ള​​ക് കാ​​ര്യ​​മാ​​യി സ്‌​​റ്റോ​​ക്ക് ചെ​​യ്യു​​ന്നി​​ല്ല.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് വി​​ല ഉ​​യ​​ര്‍​ന്ന​​തി​​ന്‍റെ ഗു​​ണം ഭൂ​​രി​​ഭാ​​ഗം ക​​ര്‍​ഷ​​ക​​ര്‍​ക്കും കി​​ട്ടാ​​ത്ത​​ത്. മ​​ഴ​​ക്കു​​റ​​വും കാ​​ലാ​​വ​​സ്ഥാ വ്യ​​തി​​യാ​​ന​​വും മൂ​​ലം ക​​ഴി​​ഞ്ഞ ഏ​​താ​​നും വ​​ര്‍​ഷ​​ങ്ങ​​ളാ​​യി ഉ​ത്പാ​​ദ​​നം തീ​​ര്‍​ത്തും കു​​റ​​വാ​​ണ്. പ്ര​​ധാ​​ന ഉ​​ത്പാ​​ദ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളാ​​യ കേ​​ര​​ളം, ക​​ര്‍​ണാ​​ട​​ക, ത​​മി​​ഴ്നാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ സ​​മ​​യോ​​ചി​​ത​​മാ​​യി മ​​ഴ ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തും ഉ​​ത്പാ​​ദ​​ന​​ത്തെ വ​​ലി​​യ തോ​​തി​​ല്‍ ബാ​​ധി​​ച്ചു.

ദ്രു​​ത​​വാ​​ട്ട​​വും മ​​റ്റ് കു​​മി​​ള്‍​രോ​​ഗ​​ങ്ങ​​ളും മൂ​​ലം ഒ​​ട്ടേ​​റെ തോ​​ട്ട​​ങ്ങ​​ളി​​ലെ കൊ​​ടി​​ക​​ള്‍ ന​​ശി​​ച്ചു​പോ​​യി. ഹൈ​​റേ​​ഞ്ചി​​ല്‍ ഏ​​ല​​ക്ക​​ക്ക് റി​​ക്കാ​​ര്‍​ഡ് വി​​ല ല​​ഭി​​ച്ച​​തോ​​ടെ ക​​ര്‍​ഷ​​ക​​ര്‍ കൂ​​ടു​​ത​​ല്‍ ശ്ര​​ദ്ധ ഏ​​ല​​ത്തി​​ലേ​​ക്ക് മാ​​റ്റു​​ക​​യും കു​​രു​​മു​​ള​​കി​​നെ ഭാ​​ഗി​​ക​​മാ​​യി അ​​വ​​ഗ​​ണി​​ക്കു​​ക​​യും ചെ​​യ്തു. ഇ​​തും തി​​രി​​ച്ച​​ടി​​ക്കു കാ​​ര​​ണ​​മാ​​യി.

2015-നു ​​ശേ​​ഷം വി​​യ​​റ്റ്നാം, ശ്രീ​​ല​​ങ്ക എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്ന് വി​​ല​​കു​​റ​​ഞ്ഞ കു​​രു​​മു​​ള​​ക് വ​​ന്‍​തോ​​തി​​ല്‍ ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത​​തോ​​ടെ വി​​ല കു​​ത്ത​​നെ ഇ​​ടി​​ഞ്ഞ് 2019 ആ​​യ​​പ്പോ​​ഴേ​​ക്കും കി​​ലോ​​ഗ്രാ​​മി​​ന് 340 രൂ​​പ വ​​രെ​​യാ​​യി കൂ​​പ്പു​​കു​​ത്തി.

കോ​​വി​​ഡി​​നു​​ശേ​​ഷം 2021 മു​​ത​​ല്‍ പ്ര​​തി​​വ​​ര്‍​ഷം 40 മു​​ത​​ല്‍ 50 രൂ​​പ വ​​രെ ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി ഉ​​യ​​ര്‍​ന്നാ​​ണ് ഇ​​പ്പോ​​ള്‍ വീ​​ണ്ടും വി​​ല കി​​ലോ​​ഗ്രാ​​മി​​ന് 700 രൂ​​പ​​യി​​ല്‍ എ​​ത്തി​​നി​​ല്‍​ക്കു​​ന്ന​​ത്.

വി​​ല ഉ​​യ​​ര്‍​ന്ന​​തും ഡി​​മാ​​ന്‍​ഡ് വ​​ര്‍​ധി​​ച്ച​​തും വി​​പ​​ണി​​യി​​ല്‍ വ​​ലി​​യ ഉ​​ണ​​ര്‍​വ് ഉ​​ണ്ടാ​​ക്കി​​യി​​ട്ടു​​ണ്ട്. ആ​​ഗോ​​ള​​ത​​ല​​ത്തി​​ല്‍ ഉ​​ത്പാ​​ദ​​നം കു​​റ​​വാ​​യ​​തി​​നാ​​ല്‍ വി​​ല ഇ​​നി​​യും ഉ​​യ​​ര്‍​ന്നേ​​ക്കാ​​മെ​​ന്നാ​​ണ് വി​​ദ​​ഗ്ധ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. അ​​തേ​​സ​​മ​​യം ആ​​ഭ്യ​​ന്ത​​ര വി​​ല കി​​ലോ​​ഗ്രാ​​മി​​ന് 700രൂ​​പ ക​​ട​​ന്ന​​തോ​​ടെ വി​​യ​​റ്റ്നാം, ശ്രീ​​ല​​ങ്ക, ബ്ര​​സീ​​ല്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള വി​​ല​​കു​​റ​​ഞ്ഞ കു​​രു​​മു​​ള​​ക് വീ​​ണ്ടും ഇ​​റ​​ക്കു​​മ​​തി ചെ​​യ്യാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​മു​​ണ്ട്. വി​​ല​​യി​​ടി​​വി​​ല്‍ കൃ​​ഷി ഉ​​പേ​​ക്ഷി​​ച്ച പ​​ല​​ര്‍​ക്കും ഇ​​പ്പോ​​ഴ​​ത്തെ വി​​ല​​ക്ക​​യ​​റ്റം തി​​രി​​ച്ച​​റി​​വാ​​ണ്. കു​​രു​​മു​​ള​​ക് കൊ​​ടി​​ക​​ള്‍ സം​​ര​​ക്ഷി​​ച്ചു നി​​ര്‍​ത്തി​​യ ചു​​രു​​ക്കം ചി​​ല ക​​ര്‍​ഷ​​ക​​ര്‍​ക്ക് വി​​ല​​ക്ക​​യ​​റ്റം നേ​​ട്ട​​മാ​​കും.

Tags : District News Nattuvishesham Price Black Gold Farmers

Recent News

Corehub Up