x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​ത്ത​ക്കാ​യ വി​ല ഏ​റു​ന്നു, നാ​ട​ന്‍ കു​ല​ക​ള്‍​ക്ക് ക്ഷാ​മം

വെബ് ഡെസ്ക്
Published: August 17, 2026 12:16 AM IST | Updated: August 17, 2026 12:16 AM IST

പ്രതീകാത്മക ചിത്രം

കോ​ഴ​ഞ്ചേ​രി: ഓ​ണ​മ​ടു​ക്കു​ന്തോ​റും ജി​ല്ല​യി​ല്‍ ഏ​ത്ത​ക്കാ​യ വി​ല കു​തി​ക്കാ​ന്‍ തു​ട​ങ്ങി. മൊ​ത്ത വി​പ​ണി​യി​ല്‍ 60 -65 രൂ​പ​യാ​ണ് കി​ലോ​ഗ്രാ​മി​നു വി​ല. നാ​ട​ന്‍ ഏ​ത്ത​ക്കു​ല​ക​ള്‍​ക്ക് ക്ഷാ​മം ആ​യ​തോ​ടെ വി​ല 80 രൂ​പ​യ്ക്കു മു​ക​ളി​ലു​മാ​യി. അ​ത്തം പി​റ​ന്ന​തോ​ടെ ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ള്‍ ഓ​ണ​വി​പ​ണി​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ല്പ​ന ന​ട​ക്കു​ന്ന​തും ഏ​ത്ത​ക്കാ​യ​യാ​ണ്. മ​ഴ​ക്കെ​ടു​തി​യും വെ​ള്ള​പ്പൊ​ക്ക​വും കാ​ര​ണം ജി​ല്ല​യി​ല്‍ ഇ​ക്കു​റി നാ​ട​ന്‍ ഏ​ത്ത​ക്കു​ല വി​പ​ണി മാ​ന്ദ്യ​ത​യി​ലാ​ണ്. വെ​ള്ളം ക​യ​റാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് എ​ത്തു​ന്ന നാ​ട​ന്‍ കു​ല​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ത​ന്നെ ഡി​മാ​ന്‍​ഡ് ആ​യി​ട്ടു​ണ്ട്. വ​ന്യ മൃ​ഗ​ശ​ല്യം കാ​ര​ണം ജി​ല്ല​യി​ലെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വാ​ഴ​കൃ​ഷി കു​റ​വാ​ണ്.

ക​ര്‍​ണാ​ട​ക​യി​ലെ ഗു​ണ്ട​ല്‍​പേ​ട്ട്, കോ​യ​മ്പ​ത്തൂ​രി​ന​ടു​ത്തു​ള്ള സ​ത്യ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഏ​ത്ത​ക്കു​ല​ക​ള്‍ വ​രു​ന്ന​ത്. വ​യ​നാ​ട​ന്‍ ഏ​ത്ത​ക്കാ​യ വി​ല കി​ലോ​യ്ക്ക് 80 രൂ​പ​യാ​ണ്. മു​വാ​റ്റു​പു​ഴ, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് നേ​ര​ത്തെ ഏ​ത്ത​ക്കു​ല​ക​ള്‍ എ​ത്തു​മാ​യി​രു​ന്നെ​ങ്കി​ലും മു​വാ​റ്റു​പു​ഴ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാ​യി​ര​ത്തി​ല്‍ അ​ധി​കം എ​ണ്ണ​മു​ള്ള ഏ​ത്ത​വാ​ഴ​ത്തോ​ട്ടം മ​ഴ​യി​ല്‍ ന​ശി​ച്ചി​രു​ന്നു.

ജി​ല്ല​യി​ല്‍ വ​ക​യാ​റി​ലും വാ​ഴ​കൃ​ഷി സ​ജീ​വ​മാ​യി​രു​ന്നെ​ങ്കി​ലും മ​ഴ​ക്കെ​ടു​തി അ​വി​ടെ​യും ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ര്‍ മേ​ഖ​ല​യി​ലും വാ​ഴ​കൃ​ഷി ന​ന്നേ കു​റ​ഞ്ഞു. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലും പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​യി​ലും മ​ഴ​ക്കെ​ടു​തി​യി​ല്‍ ഏ​ത്ത​വാ​ഴ വ്യാ​പ​ക​മാ​യി ന​ശി​ച്ചു. അ​പ്പ​ര്‍​കു​ട്ട​നാ​ട്ടി​ലെ നി​ര​വ​ധി ഏ​ത്ത​വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്കാ​ണ് പ്ര​തീ​ക്ഷ ന​ഷ്ട​മാ​യ​ത്.

അ​തേ സ​മ​യം ഇ​ത്ത​വ​ണ ഗു​ണ്ട​ല്‍​പേ​ട്ട​യി​ല്‍ പ​തി​നാ​യി​ര​വും ഇ​രു​പ​തി​നാ​യി​ര​വും വാ​ഴ​ക​ള്‍ കൃ​ഷി ചെ​യ്ത മ​ല​യാ​ളി​ക​ള്‍ ഉ​ണ്ട്. അ​വി​ടെ നി​ന്നും കു​ല​ക​ള്‍ ഓ​ണ​മ​ടു​ക്കു​മ്പോ​ഴേ​ക്കും ജി​ല്ല​യി​ല്‍ എ​ത്തി​യേ​ക്കും .

ക​ര്‍​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് വ​യ​നാ​ട് ചു​ര​മി​റ​ങ്ങി വ​രു​ന്ന എ​ത്ത​ക്കു​ല​ക​ള്‍ ചി​പ്‌​സ്, ശ​ര്‍​ക്ക​ര​വ​ര​ട്ടി എ​ന്നി​വ നി​ര്‍​മി​ക്കു​ന്ന​തി​ന് ക​മ്പ​നി​ക​ള്‍ ലോ​ഡ് ക​ണ​ക്കാ​ക്കി മൊ​ത്ത വി​ല​യ്ക്ക് എ​ടു​ക്കു​ന്ന​തി​നാ​ല്‍ ഏ​ത്ത​ക്കു​ല ക്ഷാ​മം ജി​ല്ല​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ചി​പ്സു​ക​ള്‍​ക്ക് വി​ല കൂ​ടാ​നും നാ​ട​ന്‍ ഏ​ത്ത​യ്ക്ക​യു​ടെ ഉ​പ്പേ​രി ല​ഭി​ക്കു​ന്ന​തി​ന് ഇ​ത്ത​വ​ണ ബു​ദ്ധി​മു​ട്ട് നേ​രി​ടാ​ന്‍ സാ​ധ്യ​ത ഉ​ണ്ടെ​ന്നും തെ​ക്കേ​മ​ല​യി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി ജി. ​അ​ജി കു​മാ​ര്‍ പ​റ​ഞ്ഞു

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up