x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാഞ്ഞാലിയിൽ സ്വകാര്യബസുകൾ : ഒ​രു കി​ലോ​മീ​റ്റ​ർ മു​ൻപ് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്നതായി പരാതി


Published: June 19, 2026 05:23 AM IST | Updated: June 19, 2026 05:23 AM IST

ക​രു​മാ​ലൂ​ർ: സ്വ​കാ​ര്യ ബ​സു​ക​ൾ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം മു​ൻ​പു വ​ച്ചു സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു.ഇ​തോ​ടെ ന​ട​ന്നു പോ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് മാ​ഞ്ഞാ​ലി നി​വാ​സി​ക​ൾ. ആ​ലു​വ, അ​ങ്ക​മാ​ലി പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ത്താ​ണി വ​ഴി മാ​ഞ്ഞാ​ലി​യി​ലേ​ക്കു സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ഞ്ഞാ​ലി ക​വ​ല​യി​ലേ​ക്കു വ​രു​ന്നി​ല്ലെ​ന്നാ​ണു പ​രാ​തി.

പ​ക​രം പാ​ല​ത്തി​ന്‍റെ മ​റു​ക​ര​യി​ലു​ള്ള തേ​ല​ത്തു​രു​ത്ത് ക​വ​ല​യി​ൽ വ​ച്ചു സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഇ​തോ​ടെ മാ​ഞ്ഞാ​ലി പ്ര​ദേ​ശ​ത്തു​ള്ള യാ​ത്ര​ക്കാ​ർ​ക്കു പാ​ലം ക​യ​റി​യി​റ​ങ്ങി മു​ക്കാ​ൽ കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​ല​ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി​യാ​യി​ട്ടി​ല്ലെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. പ​ല​പ്പോ​ഴും പാ​ല​ത്തി​ന്‍റെ മ​റു ക​ര​യി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ബ​സ് വി​ട്ടു പോ​യി​ട്ടു​ണ്ടാ​കം.

ഇ​തോ​ടെ പോ​കേ​ണ്ട സ്ഥ​ല​ങ്ങ​ളി​ൽ സ​മ​യ​ത്തി​നു എ​ത്താ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യു​ണ്ട്.മാ​ഞ്ഞാ​ലി ക​വ​ല​വ​രെ സ​ർ​വീ​സ് ന​ട​ത്താ​നാ​ണു സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കു അ​ധി​കൃ​ത​ർ പെ​ർ​മി​റ്റ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​ദ്യ നാ​ളു​ക​ളി​ൽ ക​വ​ല വ​രെ ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ കു​റേ മാ​സ​ങ്ങ​ളാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണു യാ​ത്ര​ക്കാ​രു​ടെ പ​രാ​തി.

എ​ത്ര​യും വേ​ഗം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up