കൊച്ചി: ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ഉദ്യോഗസ്ഥര്‍ കടവന്ത്രയിലെ മൊബൈല്‍ ഷോപ്പില്‍ നടത്തിയ പരിശോധനയില്‍ ബിഐഎസ് മാര്‍ക്കില്ലാത്ത 35 ലക്ഷം രൂപയുടെ ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. സഹോദരന് അയ്യപ്പന് റോഡില്‍ പെട്രിസ് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഹെലോ സ്റ്റോര്‍ എന്ന സ്ഥാപനത്തിലാണ് ബിഐഎസ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്.
ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്കായ കംപള്‍സറി രജിസ്ട്രേഷന് സ്ക്രീം (സിആര്‍എസ്) മാര്‍ക്ക് ഇല്ലാത്ത ഐഫോണ്‍ ബ്രാന്ഡിലൂള്ള 30 മൊബൈല്‍ ഫോണുകള്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. മലപ്പുറത്തുള്ള രണ്ട് മൊബൈല്‍ ഷോപ്പുകളില്‍ കൊച്ചിയില്‍ നിന്നുള്ള എന്‍ഫോഴ്സ്മെന്റ് സംഘം നടത്തിയ പരിശോധനയിലും ഐഫോണ്‍ ബ്രാന്‍ഡിലുള്ള 40 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. കൊണ്ടോട്ടിയിലെ ഹെലോ മൈബൈല്‍സ്, കോട്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന ഐഎം സ്റ്റോര്‍ എന്നീ ഷോപ്പുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്.
പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളെല്ലാം വിദേശ വിപണികളില്‍ നിന്ന് വാങ്ങിയതാണെന്നും ബിഐഎസ് രജിസ്ട്രേഷന് ഇല്ലാത്തവയാണെന്നും കണ്ടെത്തി. ഇത്തരം ഉത്പന്നങ്ങളുടെ വില്പനയും വിതരണവും ബിഐഎസ് ആക്ട്, 2016ലെ വകുപ്പ് 17ന്റെയും ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഗുഡ്സ് (റിക്വയര്‍മെന്റ് ഫോര്‍ കംപള്‍സറി രജിസ്ട്രേഷന്) ഓര്‍ഡര്‍ 2021ന്റെയും ലംഘനമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags : Local News Nattuvishesham Ernakulam