x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധു​വി​ന് പി​റ​ന്നാ​ൾ ആ​ശം​സ അറിയിക്കാൻ പ്രമുഖരെത്തി

വെബ് ഡെസ്ക്
Published: September 24, 2026 03:43 AM IST | Updated: September 24, 2026 03:43 AM IST

തൊ​ണ്ണൂ​റ്റി മൂ​ന്നാ​മ​ത് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച ച​ല​ച്ചി​ത്ര​താ​രം മ​ധു​വി​ന് ആ​ശം​സ​ക​ൾ അ​റി​യി​ക്കാ​നെ​ത്തി​യ മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന്, മ​ധു ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു.

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ മ​ധു​വി​ന് 93-ാം പി​റ​ന്നാ​ൾ ആ​ശം​സ നേ​രാ​ൻ പ്രമുഖരെത്തി. മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് മധുവിന്‍റെ വീ​ട്ടി​ലെ​ത്തി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മ​ന്ത്രി​ക്കു മ​ധു​വി​ന്‍റെ വ​ക​യാ​യി സി​നി​മ​യെ സം​ബ​ന്ധി​ച്ച പു​സ്ത​ക​ങ്ങ​ളും പാ​യ​സ​വും ന​ൽ​കി​. അ​ടു​ത്തു ന​ട​ക്കാ​ൻ പോ​കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യെ​ക്കു​റി​ച്ചും ച​ല​ച്ചി​ത്ര രം​ഗ​ത്തെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ചും മ​ന്ത്രി മ​ധു​വു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

മു​ൻ​ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റും കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​നു​മാ​യ പാ​ലോ​ട് ര​വി, സം​സ്കാ​ര സ​ഹി​തി സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​താ​പ​ൻ, ഭാ​നു​പ്ര​കാ​ശ്, അ​നി​ൽ​കു​മാ​ർ, ചലച്ചിത്രനടൻ രാഘവൻ തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ സം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും മധുവിന്‍റെ വീട്ടിലെത്തി ആശംസകൾ അറിയിച്ചു.

Tags : Nattuvishesham DistrictNews DeepikaNews happy birthday.

Recent News

Corehub Up