x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വാ​റി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു

വെബ് ഡെസ്ക്
Published: September 29, 2026 01:52 AM IST | Updated: September 29, 2026 01:52 AM IST

പ​റു​ദീ​സ​ക്ക​വ​ല​യി​ല്‍ ക്വാ​റി ആ​രം​ഭി​ക്കു​ന്ന സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച ക​ല്ലു​ക​ള്‍.

പു​ല്‍​പ്പ​ള്ളി: വ​ര​ള്‍​ച്ച രൂ​ക്ഷ​മാ​യ മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ പു​തു​താ​യി ഏ​ഴ് ക്വാ​റി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടെ പു​തി​യ ക്വാ​റി​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ക്വാ​റി ഉ​ട​മ​ക​ള്‍ നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ ശ​ശി​മ​ല, ച​ണ്ണോ​ത്തു​കൊ​ല്ലി, പാ​ടി​ച്ചി​റ, ക​ബ​നി​ഗി​രി, മ​ര​ക്ക​ട​വ് ഉ​ള്‍​പ്പെ​ടെ അ​ഞ്ച് ക്വാ​റി​ക​ളാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മേ​യാ​ണ് ഏ​ഴ് ക്വാ​റി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് ലൈ​സ​ന്‍​സി​നാ​യി ക്വാ​റി ഉ​ട​മ​ക​ള്‍ മു​ന്നോ​ട്ടേ​യ്ക്ക് പോ​കു​ന്ന​ത്.

അ​മ്പ​ത് മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വീ​ടു​ക​ളി​ല്ലെ​ങ്കി​ല്‍ ക്വാ​റി ആ​രം​ഭി​ക്കാ​മെ​ന്നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യാ​ണ് മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ ക്വാ​റി​ക​ള്‍ തു​റ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന് പി​ന്നി​ല്‍. ഇ​പ്പോ​ള്‍ ലൈ​സ​ന്‍​സി​നാ​യി അ​പേ​ക്ഷ ന​ല്‍​കി​യി​രി​ക്കു​ന്ന ഭൂ​രി​ഭാ​ഗം ക്വാ​റി​ക​ളും ജ​ന​വാ​സ മേ​ഖ​ല​യി​ലു​ള്ള​വ​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം പ​റു​ദീ​സ​ക്ക​വ​ല​യി​ല്‍ ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ വി​ളി​ച്ചു​ചേ​ര്‍​ത്ത് ക്വാ​റി അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി പ​ഞ്ചാ​യ​ത്തി​ന് ന​ല്‍​കി​യെ​ങ്കി​ലും ക്വാ​റി​ക്ക് അ​നു​മ​തി ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ര്‍. പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ചേ​ര്‍​ന്ന് ക്വാ​റി വേ​ണ്ടെ​ന്നു​ള്ള പ്ര​മേ​യം പ​ഞ്ചാ​യ​ത്ത് ബോ​ര്‍​ഡ് 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ പാ​സാ​കാ​ത്ത​താ​ണ് പ​റു​ദീ​സ ക്വാ​റി​ക്ക് അ​നു​മ​തി ല​ഭി​ക്കാ​ന്‍ കാ​ര​ണം. മു​ഖ്യ​മ​ന്ത്രി, റ​വ​ന്യു മ​ന്ത്രി, വ​യ​നാ​ട് എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ പു​തി​യ ക്വാ​റി​ക​ള്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ക്‌​ഷ​ന്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ പ​രാ​തി.

അ​നു​മ​തി ന​ല്‍​കാ​നു​ള്ള
നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍​ഹ​മെ​ന്ന്

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ പു​തി​യ ക്വാ​റി​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജ​ന്‍ പാ​റ​യ്ക്ക​ല്‍ പ​റ​ഞ്ഞു.
ക്വാ​റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് 50 മീ​റ്റ​ര്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന വി​ദ​ഗ്ദ​സ​മി​തി റി​പ്പോ​ര്‍​ട്ട് ത​ള്ളി​ക്ക​ള​ഞ്ഞാ​ണ് മു​ന്‍ സ​ര്‍​ക്കാ​ര്‍ 200 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി ഉ​ണ്ടാ​യി​രു​ന്ന​ത് 50 മീ​റ്റ​റാ​ക്കി കു​റ​ച്ച​ത്. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്വാ​റി​ക​ളെ​ല്ലാം​ത​ന്നെ ജ​ന​വാ​സ മേ​ഖ​ല​യി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലു​മാ​ണ്.

പു​തു​താ​യി തു​ട​ങ്ങാ​ന്‍ ലൈ​സ​ന്‍​സ് കൊ​ടു​ക്കു​ന്ന പ​റ​ദീ​സ​ക്ക​വ​ല ക്വാ​റി അ​ട​ക്കം ജ​ന​ങ്ങ​ള്‍ തി​ങ്ങി പാ​ര്‍​ക്കു​ന്ന സ്ഥ​ല​ത്താ​ണ്. പു​തി​യ ക്വാ​റി​ക​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഇ​ല​ക്‌​ഷ​ന്‍ സ​മ​യ​ത്ത് വാ​ഗ്ദാ​നം ചെ​യ്ത എം​എ​ല്‍​എ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​പ്പോ​ള്‍ നി​സം​ഗ​ത പു​ല​ര്‍​ത്തു​ക​യാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ള്‍ ജ​ന​ങ്ങ​ളൊ​പ്പം നി​ല്‍​ക്കാ​ന്‍ ത​യാ​റാ​ക​ണം. രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ മൗ​നം വെ​ടി​യ​ണ​മെ​ന്നും രാ​ജ​ന്‍ പാ​റ​യ്ക്ക​ല്‍ പ​റ​ഞ്ഞു.

പു​തി​യ ക്വാ​റി​ക​ള്‍ തു​ട​ങ്ങാ​നു​ള്ള നീ​ക്കം
ഉ​പേ​ക്ഷി​ക്ക​ണം: ആം ​ആ​ദ്മി പാ​ര്‍​ട്ടി

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ല്‍ പു​തു​താ​യി ഏ​ഴ് ക്വാ​റി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം അ​ടി​യ​ന്ത​ര​മാ​യി ത​ട​യ​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
നി​ല​വി​ലു​ള്ള അ​ഞ്ച് ക്വാ​റി​ക​ള്‍ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പു​തു​താ​യി ഏ​ഴ് ക്വാ​റി​ക​ള്‍ കൂ​ടി ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ക​മ്മി​റ്റി ആ​രോ​പി​ച്ചു. ക്വാ​റി വി​ഷ​യ​ത്തി​ല്‍ ജ​ന​ങ്ങ​ളോ​ടൊ​പ്പ​മാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന അ​ധി​കാ​രി​ക​ള്‍ ക്വാ​റി ഉ​ട​മ​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ഒ​ത്താ​ശ ന​ല്‍​കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി.

നി​ല​വി​ലു​ള്ള ക്വാ​റി​ക​ളി​ല്‍ നി​ന്നു​ള്ള പൊ​ടി​പ​ട​ല​ങ്ങ​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. അ​മി​ത​ഭാ​ര​വു​മാ​യി വ​ലി​യ ടോ​റ​സ് ലോ​റി​ക​ള്‍ നി​ര​ന്ത​രം ഓ​ടു​ന്ന​തു​മൂ​ലം പ്ര​ദേ​ശ​ത്തെ റോ​ഡു​ക​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ സ്‌​ഫോ​ട​ന​ങ്ങ​ള്‍ മൂ​ലം സ​മീ​പ​ത്തെ വീ​ടു​ക​ള്‍ പ​ല​തും പൊ​ളി​ഞ്ഞ് വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥി​തി​യി​ലാ​ണ്. പു​തി​യ ക്വാ​റി​ക​ള്‍ അ​നു​വ​ദി​ച്ച് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​മാ​റ​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

പു​തി​യ ക്വാ​റി​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ അ​ണി​നി​ര​ത്തി ആം ​ആ​ദ്മി പാ​ര്‍​ട്ടി നേ​രി​ട്ടു​ള്ള സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്ന് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഈ ​കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ടി​യ​ന്ത​ര​മാ​യി സ​ര്‍​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ആം ​ആ​ദ്മി പാ​ര്‍​ട്ടി ബ​ത്തേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​യോ കൊ​ല്ല​വേ​ലി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി പൂ​ത്തോ​ട്ടാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി ആ​ന്‍റ​ണി, ഉ​ല​ഹ​ന്നാ​ന്‍ മേ​മാ​ട്ട്, സി​നോ​ജ് കാ​നാ​ട്ട്, വ​ര്‍​ഗീ​സ് കു​രി​ശു​വി​ള​യി​ല്‍, ഷാ​ജി വ​ണ്ട​ത്തൂ​ര്‍, സി​ജു പു​ത്തോ​ട്ട​യി​ല്‍, തോ​മ​സ് വെ​ച്ചു​വീ​ട്ടി​ക്ക​ല്‍, സാ​ബു ഏ​ബ്ര​ഹാം, കെ.​ജി. ബെ​ന്നി, ഷി​ബി വ​ണ്ട​ന്നൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up