x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ണ​ലേ​കി​യ​വ​ർ​ക്ക് ത​ണ​ലാ​കാ​ൻ; ക​ൽ​പ്പ​റ്റ​യി​ൽ വ​യോ​ജ​ന ക​ലാ​മേ​ള ’പൊ​ൻ​വ​സ​ന്തം’

വെബ് ഡെസ്ക്
Published: October 27, 2026 05:54 AM IST | Updated: October 27, 2026 05:54 AM IST

പു​ത്തൂ​ർ​വ​യ​ൽ എം.​എ​സ്. സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​നി​ൽ ന​ട​ന്ന വ​യോ​ജ​ന ക​ലാ​മേ​ള പൊ​ൻ​വ​സ​ന്തം ക​ൽ​പ്പ​റ്റ മു​ൻ​സി​പ്പാ​ലി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ൽ​പ്പ​റ്റ: വ​യോ​ജ​ന​ങ്ങ​ളു​ടെ സ​ർ​ഗ​വാ​സ​ന​ക​ൾ​ക്ക് വേ​ദി​യൊ​രു​ക്കി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ വ​യോ​ജ​ന ക​ലാ​മേ​ള​യും സം​ഗ​മ​വും ’പൊ​ൻ​വ​സ​ന്തം’ സം​ഘ​ടി​പ്പി​ച്ചു. ’ത​ണ​ലേ​കി​യ​വ​ർ​ക്ക് ത​ണ​ലാ​കാ​ൻ’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി 2026-27 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​ൻ പി. ​വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​വാ​സ​ന​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യാ​ണ് ക​ലാ​മേ​ള​യു​ടെ ല​ക്ഷ്യം.

ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ ക​രു​ത്തു​മാ​യി വേ​ദി​യി​ലെ​ത്തി​യ വ​യോ​ജ​ന​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ മേ​ള​യെ ശ്ര​ദ്ധേ​യ​മാ​ക്കി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ മു​ഴു​വ​ൻ വ​യോ​ജ​ന​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടാ​ണ് സം​ഗ​മ​വും ക​ലാ​മേ​ള​യും സം​ഘ​ടി​പ്പി​ച്ച​ത്. വ​യോ​ജ​ന​ങ്ങ​ളു​ടെ സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ സ​ഹാ​യ​ക​മാ​കും.

പു​ത്തൂ​ർ​വ​യ​ൽ സ്വാ​മി​നാ​ഥ​ൻ ഫൗ​ണ്ടേ​ഷ​നി​ൽ ന​ട​ന്ന വ​യോ​ജ​ന ക​ലാ​മേ​ള​യി​ൽ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ടി.​ജി. ബീ​ന, നി​ഷ, ഷ​രീ​ഫ, ജു​വ​നൈ​ൽ ജ​സ്റ്റി​സ് ബോ​ർ​ഡ് അം​ഗം പി. ​ഓ​മ​ന, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഷീ​ജ മാ​ത്യു, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags :

Recent News

Corehub Up