x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​ജ​ന​ സേ​വ​ക​ർ മാ​ന്യ​മാ​യി പെ​രു​മാ​റ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


Published: March 19, 2026 07:58 AM IST | Updated: March 19, 2026 07:58 AM IST

മ​ല​പ്പു​റം: എ​ന്തൊ​ക്കെ സ​മ്മ​ർ​ദ്ദം ഉ​ണ്ടാ​യാ​ലും പൊ​തു​ജ​ന​സേ​വ​ക​ർ ക​ഴി​യു​ന്ന​തും പൊ​തു​ജ​ന​ങ്ങ​ളോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ്.

2021 മേ​യ് 13ന് ​തേ​ഞ്ഞി​പ്പ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്ന​വ​ർ, മേ​ലി​ൽ മാ​ന്യ​മാ​യി പെ​രു​മാ​റ​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. പ​ര​പ്പ​ന​ങ്ങാ​ടി ബാ​ർ അ​സോ​സി​യേ​ഷ​നി​ലെ അ​ഭി​ഭാ​ഷ​ക​ൻ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

2021 മേ​യ് 13ന് ​കോ​വി​ഡ് ലോ​ക്ക് ഡൗ​ണി​ൽ ബ​ന്ധു​വി​ന് മ​രു​ന്ന് വാ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സു​കാ​ർ ത​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ആ​തു​ര​സേ​വ​ന, സു​ര​ക്ഷാപ്ര​വ​ർ​ത്ത​ക​ർ കോ​വി​ഡ് കാ​ല​ത്ത് ന​ട​ത്തി​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലു​ണ്ടാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.
2020-23 കാ​ല​യ​ള​വി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​യ​ൽ ചെ​യ്യ​പ്പെ​ട്ട ഭൂ​രി​ഭാ​ഗം കേ​സു​ക​ളും തു​ട​ർ​ന​ട​പ​ടി​ക​ൾ കൂ​ടാ​തെ ക​മ്മീ​ഷ​ൻ തീ​ർ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ പ​രാ​തി​ക്കാ​ര​നാ​യ അ​ഭി​ഭാ​ഷ​ക​നും പ​രാ​തി​ക്കാ​ര​ന്‍റെ പി​താ​വി​നും എ​തി​ർ​ക​ക്ഷി​ക​ളാ​യ പോ​ലീ​സു​കാ​രി​ൽനി​ന്ന് മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ണ്ടാ​യ​താ​യി ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ചേ​ളാ​രി -രാ​മ​നാ​ട്ടു​ക​ര ഹൈ​വേ​യി​ൽ വാ​ഹ​നപ​രി​ശോ​ധ​ന ന​ട​ത്തി​യ സ​മ​യ​ത്ത് പ​രാ​തി​ക്കാ​ര​നും പി​താ​വും സ്കൂ​ട്ട​റി​ൽ വ​രു​ന്ന​ത് ക​ണ്ട് യാ​ത്ര ചെ​യ്യാ​ൻ ആ​വ​ശ്യ​മു​ള്ള രേ​ഖ​ക​ളു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വെ​ന്നും പ​രാ​തി​ക്കാ​ര​ൻ പോ​ലീ​സു​കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

പ​രാ​തി​ക്കാ​ര​ന്‍റെ സ​മ്മ​ത​ത്തോ​ടെ വീ​ട്ടി​ൽനി​ന്ന് വാ​ഹ​നം സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചെ​ന്നും കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പ​രാ​തി വി​ഷ​യ​ത്തി​ൽ കോ​ട​തി വ്യ​വ​ഹാ​രം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മീ​ഷ​ൻ കേ​സ് തീ​ർ​പ്പാ​ക്കി.

Tags : nattu vishesham Public servants dignity

Recent News

Corehub Up