x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ങ്ങാ​ടി​പ്പു​റ​ത്ത് ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും: യു​ഡി​എ​ഫ്


Published: December 16, 2025 08:25 AM IST | Updated: December 16, 2025 08:25 AM IST

അ​ങ്ങാ​ടി​പ്പു​റം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന 13 സീ​റ്റി​ൽ നി​ന്ന് 17 സീ​റ്റ് നേ​ടി യു​ഡി​എ​ഫി​ന് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. അ​ഞ്ച് വ​ർ​ഷ​ത്തെ ജ​ന​ക്ഷേ​മ ഭ​ര​ണ​ത്തി​നു​ള്ള രാ​ഷ്ട്രീ​യാ​തീ​ത​മാ​യ അം​ഗീ​കാ​ര​മാ​ണ് ഈ ​വി​ജ​യ​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ൾ
പ​റ​ഞ്ഞു.

സി​പി​എം സ്വീ​ക​രി​ച്ച വി​ക​സ​ന വി​രു​ദ്ധ സ​മീ​പ​ന​ത്തി​ന് ജ​ന​ങ്ങ​ൾ ന​ൽ​കി​യ താ​ക്കീ​താ​ണി​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ​ക്കു​മാ​യി ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ന്ത്ര​പ​ര​മാ​യി ത​ട്ടി​യെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​നെ​തി​രേ​യു​ള്ള ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​ക​ട​മാ​ണ്. ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ മോ​ഷ​ണ​വും സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ​ക​ര​മാ​യ ന​ട​പ​ടി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്.


പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ യു​ഡി​എ​ഫ് വാ​ഗ്ദാ​നം ചെ​യ്ത കാ​ര്യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കും. സ​ർ​ക്കാ​രി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി ആ​വ​ശ്യ​മു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കും. വി​ക​സ​ന​ത്തി​ൽ വി​വേ​ച​നം കാ​ണി​ക്കാ​ത്ത ന​യ​സ​മീ​പ​നം അ​തു​പോ​ലെ ത​ന്നെ തു​ട​രും. ജ​ന​കീ​യ​മാ​യി പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കും. ബ​ഡ്സ് സ്കൂ​ളി​ന്‍റെ കെ​ട്ടി​ട നി​ർ​മാ​ണംഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും. മു​ൻ ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ച വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ന​ട​പ്പാ​ക്കു​വാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​വ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു. യു​ഡി​എ​ഫ് ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ വി​ശ​ദീ​ക​രി​ച്ച വി​വ​ര​ങ്ങ​ൾ സ​ത്യ​സ​ന്ധ​മാ​ണെ​ന്ന് അ​വ​ർ​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ തെ​ളി​വാ​ണ് അ​വ​ർ ന​ൽ​കി​യ വി​ജ​യ​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.


4(പീ​ച്ച​ണി​പ്പ​റ​ന്പ്),6 (ചേ​ങ്ങോ​ട്),7 (പൂ​പ്പ​ലം),18 (പു​ത്ത​ന​ങ്ങാ​ടി ടൗ​ണ്‍ ),21 (വൈ​ലോ​ങ്ങ​ര) എ​ന്നീ അ​ഞ്ചു വാ​ർ​ഡു​ക​ൾ സി​പി​എം സ്ഥി​ര​മാ​യി ജ​യി​ക്കു​ന്ന സീ​റ്റു​ക​ളാ​യി​രു​ന്നു. ഇ​വ​യെ​ല്ലാം യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. സി​പി​എ​മ്മി​ന് അ​നു​കൂ​ല​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ പു​തി​യ 19-ാം വാ​ർ​ഡും യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു​വെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : nattu vishesham Public welfare Angadipuram:

Recent News

Corehub Up