മേപ്പാടി കുന്നമ്പറ്റയില്‍ കോണ്‍ഗ്രസ് നിര്‍മിച്ച് നല്കുന്ന വീടുകളുടെ പ്രവൃത്തി തുടങ്ങിയപ്പോള്‍.
മേപ്പാടി: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിനിരയായവര്‍ക്ക് കെപിസിസി നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ച വീടുകളുടെ നിര്‍മാണ പ്രവൃത്തി കുന്നമ്പറ്റയില്‍ ആരംഭിച്ചു. പ്ലാന്‍ അംഗീകരിച്ച് പഞ്ചായത്തിന്റെ അനുമതി ലഭിച്ച 18 വീടുകളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. 100 വീടുകളടങ്ങുന്ന ഭവന സമുച്ചയമാണ് കോണ്‍ഗ്രസ് നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. മൂന്ന് കിടപ്പുമുറികളോടുകൂടിയ എല്ലാവിധ സൗകര്യങ്ങളുമുള്ള 1100 ചതുരശ്രയടി വിസ്തീർണമുള്ള വീടുകളാണ് നിര്‍മിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് പറഞ്ഞു.
547 വീടുകള്‍ നിര്‍മിച്ചു നല്‍കണമെന്നാണ് മേപ്പാടി പഞ്ചായത്ത് അന്നത്തെ സര്ക്കാരിനോടാവശ്യപ്പെട്ടിരുന്നതെങ്കിലും 400 ഓളം വീടുകള്‍ മാത്രം നിര്‍മിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. സര്‍ക്കാരിന്റെ ലിസ്റ്റില്‍ ഇടം കിട്ടാതെപോയ ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അവ നിര്‍മിച്ച് നല്‍കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ മലപ്പുറത്തുള്ള നിര്‍മാണ കമ്പനിക്കുതന്നെയാണ് കോണ്‍ഗ്രസ് നിര്‍മാണകരാര്‍ നല്‍കിയിട്ടുള്ളത്.
Tags : Nattuvishesham District News