x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വി​സ് മ​ത്സ​രം ന​ട​ത്തി


Published: January 21, 2026 11:52 PM IST | Updated: January 21, 2026 11:52 PM IST

പുളിങ്കുന്ന് സെന്‍റ് ജോസഫ് സ്കൂളിന്‍റെ ആഭിമുഖ്യത്തിൽ എൽപി, യുപി, എച്ച്എസ് വിഭാഗങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായവർ.

രാ​മ​ങ്ക​രി:പു​ളി​ങ്കു​ന്ന സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ൽ​പി, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. എ​ൽ​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്ന, റ​വ. ഡോ. ​ആ​ന്‍റ​ണി വ​ള്ള​വ​ന്ത​റ മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഗ​വ. എ​ൽ​പി​എ​സ് വെ​ളി​യ​നാ​ട്, ലി​റ്റി​ൽ​ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പു​ളി​ങ്കു​ന്ന്, അ​മ​ലോ​ത്ഭ​വ എ​ൽ​പി സ്കൂ​ൾ എ​ന്നി​വ​ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും​സ്ഥാ​ന​ങ്ങ​ൾ നേ​ടി.

യു​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്ന ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴേ​ ച്ചി​റ മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ൽ ഫാ. ​തോ​മ​സ് പോ​രൂ​ക്ക​ര സെ​ൻ​ട്ര​ൽ സ്കൂ​ൾ ഒ​ന്നും, ര​ണ്ടും സ്ഥാ​ന​ങ്ങ​ളും സെ​ന്‍റ് ജോ​സ​ഫ് പു​ളി​ങ്കു​ന്ന് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഹൈ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ന്ന ഫാ. ​മ​ത്തു​ക്കു​ട്ടി​ ഫി​ലി​പ്പ് വി​ത്തു​വ​ട്ടി​ക്ക​ൽ മെ​മ്മോ​റി​യ​ൽ ക്വി​സ് മ​ത്സ​ര​ത്തി​ൽ എ​ൻ​എ​സ്എ​ച്ച് എ​സ് നെ​ടു​മു​ടി, സെ​ന്‍റ് സേ​വ്യേ​ഴ്സ് എ​ച്ച്എ​സ് മി​ത്ര​ക്ക​രി, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ് പു​ളി​ങ്കു​ന്ന് എന്നിവ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി, പു​ളി​ങ്കു​ന്ന് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ത​ങ്ക​ച്ച​ൻ വാ​ഴേ​ച്ചി​റ, ജോ​ഷി കൊ​ല്ലാ​റ, സി​ജി​ത് മ​നോ​ജ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.

സി​നി സി. ​ചാ​ക്കോ, ബി​ന്നി തോ​മ​സ്, എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ചാ​ക്കോ ദേ​വ​സ്യ, ജോ​ൺ​സ​ൺ സ്ക​റി​യ എ​ന്നി​വ​ർ ക്വി​സ് മാ​സ്റ്റ​ർ​മാ​രാ​യി.

Tags : Quiz competition nattuvishesham local news

Recent News

Corehub Up