x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്വി​സ് മ​ത്സ​രം ന​ട​ത്തി


Published: February 4, 2026 11:40 PM IST | Updated: February 4, 2026 11:40 PM IST

മാ​വേ​ലി​ക്ക​ര രൂ​പ​ത​യി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക ഫോ​റം ക​റ്റാ​നം പോ​പ്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ത്തി​യ മാ​ർ ഈ​വാ​നി​യോ​സ് ക്വി​സ് മ​ത്സ​രം മാ​വേ​ലി​ക്ക​ര രൂ​പ​താ ക​റ​സ്പോ​ണ്ടന്‍റ്

ക​റ്റാ​നം: മാ​വേ​ലി​ക്ക​ര രൂ​പ​ത​യി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ഗ്യസ്മ​ര​ണാ​ർ​ഹ​നാ​യ മാ​ർ ഈ​വാ​നി​യോ​സ് തി​രു​മേ​നി​യു​ടെ സ്മ​ര​ണാ​ർ​ഥം കു​ട്ടി​ക​ൾ​ക്കുവേ​ണ്ടി ക്വി​സ് മ​ത്സ​രം ന​ട​ത്തി. ക​റ്റാ​നം പോ​പ്പ് പ​യ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന മ​ത്സ​രം മാ​വേ​ലി​ക്ക​ര രൂ​പ​ത ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​ഡാ​നി​യേ​ൽ തെ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ബി​നു കെ. ​സാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​നോ​ഷ് സാ​മു​വ​ൽ, സി​സ്റ്റ​ർ ജ​സ്വി​ന, ബി​ബി​ൻ വൈ​ദ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക​റ്റാ​നം പോ​പ്പ് പ​യ​സ് എ​ച്ച്എ​സ്എ​സി​ലെ മു​ക്ത ബാ​ന​ർ​ജി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബിബിഎ​ച്ച്എ​സി​ലെ സൈ​റ ഫാ​ത്തി​മ, യു​പി വി​ഭാ​ഗ​ത്തി​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബി​ബി​എ​ച്ച്എ​സി​ലെ ഹി​ത അ​ശോ​ക്, എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ പാ​വു​മ്പ എ​സ്എ​ൻഎ​ൽപിഎ​സി​ലെ എം. മാ​ള​വി​ക എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്ക് കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും.

Tags : Quiz competition nattuvishesham local news

Recent News

Corehub Up