ഫിഫ വേൾഡ് കപ്പ് മെഗാ ക്വിസ് മത്സരത്തിൽ നിന്ന്.
മരുതോങ്കര: മരുതോങ്കര സെന്റ് മേരീസ് ഹൈസ്കൂളിൽ ഫിഫ വേൾഡ് കപ്പ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.
വിവിധ സ്കൂളുകളിൽ നിന്നായി 22 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. റിട്ട. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജേക്കബ് കോച്ചേരി ക്വിസ് മത്സരം നിയന്ത്രിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ കുണ്ടുതോട് പിടിസിഎമ്മും യുപി വിഭാഗത്തിൽ കാവിലുംപാറ ജിയുപിയും ജേതാക്കളായി. സ്കൂൾ പിടിഎ പ്രസിഡന്റ് ടി.എ. അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ കെ.സി. ബിജു അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജെസ്റ്റിൻ ജോസഫ്, ബിനു തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.
Tags : Nattuvishesham DistrictNews