x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണം; അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​ം

വെബ് ഡെസ്ക്
Published: July 24, 2026 11:29 PM IST | Updated: July 24, 2026 11:29 PM IST

ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡ് പു​തു​ക്ക​ൽ അ​വ​സാ​ന ഘ​ട്ട​ത്തി​ൽ.

ആ​ല​പ്പു​ഴ: റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ​യും സ​മീ​പ​പാ​ത​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കു​ട്ട​നാ​ട്-​എ​റ​ണാ​കു​ളം റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ർ​പ).
കെ​ർ​പ​യു​ടെ പ്ര​ധാ​ന
ആ​വ​ശ്യ​ങ്ങ​ൾ

അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന ഹ​മ്പു​ക​ൾ ഒ​ഴി​വാ​ക്ക​ണം. അ​ര കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ അ​ട​യാ​ള​ങ്ങ​ളോ ഇ​ല്ലാ​തെ അ​ര ഡ​സ​നി​ലേ​റെ ഹ​മ്പു​ക​ൾ മു​ൻ​പു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം ഹ​മ്പു​ക​ൾ വീ​ണ്ടും റോ​ഡി​ൽ നി​ർ​മി​ക്ക​രു​ത്.

യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​നും ക​യ​റ്റാ​നും താ​ത്കാ​ലി​ക​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​ശ്ചി​ത​സ​മ​യം സൗ​ജ​ന്യ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്ക​ണം. സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പ്ര​വേ​ശി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും നി​ർ​ബ​ന്ധി​ത​മാ​യി ഫീ​സ് ഈ​ടാ​ക്ക​രു​ത്.

ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി, സ്വ​കാ​ര്യ ബ​സു​ക​ൾ എ​ന്നി​വ​യ്ക്ക് പാ​ർ​ക്കിം​ഗ് ഇ​ട​ങ്ങ​ൾ വേ​ർ​തി​രി​ക്ക​ണം.

തൂ​ണു​ക​ളും പു​റ​ത്തു​ള്ള കെ​ട്ടു​ക​ളും വൃ​ത്താ​കൃ​തി​യി​ലാ​ക്ക​ണം. നി​ർ​മാ​ണ​ത്തി​ലു​ള്ള വ​ലി​യ തൂ​ണു​ക​ളെ​ല്ലാം ച​തു​ര​ത്തി​ന് പ​ക​രം വൃ​ത്താ​കൃ​തി​യി​ലാ​ക്കു​ക​യാ​ണ് ഉ​ചി​തം.

റോ​ഡി​ലെ​യും ന​ട​പ്പാ​ത​യി​ലെ​യും ത​ട​സ​ങ്ങ​ളും ഫ്ലെ​ക്സു​ക​ളും നീ​ക്ക​ണം.

ബീ​ച്ച് ലെ​വ​ൽ ക്രോ​സി​ലെ ഗാ​ഗ​ത​ക്കു​രു​ക്കി​ന് ശാ​സ്ത്രീ​യ പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണം.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ഒ​ഴി​വാ​ക്കാ​നും അ​പ​ക​ട​ങ്ങ​ൾ ത​ട​യാ​നും ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് കെ​ർ​പ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : Nattuvishesham DistrictNews DeepikaNews Railway Station

Recent News

Corehub Up