x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഴ തു​ട​രു​ന്നു, നാശനഷ്ടങ്ങളും


Published: August 4, 2026 07:18 AM IST | Updated: August 4, 2026 07:18 AM IST

ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ കു​ള​ക്ക​ണ്ടം ത​റ​യ​ൻ​ക​ണ്ടി ​ശോ​ഭ​യു​ടെ വീ​ട് വെ​ള്ളം ക​യ​റി​യ നി​ല​യി​ൽ.

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ മ​ഴ​ശ​ക്ത​മാ​യി തു​ട​രു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​ക്കെ​ട്ടും നാ​ശ​ന​ഷ്ട​ങ്ങ​ളും തു​ട​രു​ക​യാ​ണ്. ഇ​ന്നും ജി​ല്ല​യി​ല്‍ ഓ​റ​ഞ്ച് അ​ലേ​ര്‍​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ഴ​തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.​നേ​ര​ത്തെ നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ൾ, ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ എ​ന്നി​വ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല. കു​റ്റ്യാ​ടി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ക​ക്ക​യം ജ​ല​സം​ഭ​ര​ണി​യി​ൽ റെ​ഡ് അ​ല​ർ​ട്ട് തു​ട​രു​ന്നു.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ തു​റ​ന്ന ര​ണ്ട് സ്പി​ൽ​വേ ഗേ​റ്റു​ക​ളും നി​ല​വി​ൽ 0.25 അ​ടി വീ​തം തു​റ​ന്ന നി​ല​യി​ലാ​ണ്. നി​ല​വി​ൽ 33.0672 ദ​ശ​ല​ക്ഷം ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് സം​ഭ​ര​ണി​യി​ലു​ള്ള​ത്. ഇ​ത് സം​ഭ​ര​ണ​ശേ​ഷി​യു​ടെ 97.31 ശ​ത​മാ​ന​മാ​ണ്.​ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ക​ക്ക​യം മേ​ഖ​ല​യി​ൽ 104 മി​ല്ലി​മീ​റ്റ​ർ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ജൂ​ൺ ഒ​ന്നു മു​ത​ൽ ഇ​തു​വ​രെ ആ​കെ 2990 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു.

വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി ആ​രം​ഭി​ച്ച 32 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ 964 പേ​ര്‍ ക​ഴി​യു​ന്നു​ണ്ട്. ആ​കെ 367 കു​ടും​ബ​ങ്ങ​ളി​ലെ 394 പു​രു​ഷ​ന്മാ​രും 447 സ്ത്രീ​ക​ളും 180 കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്.​ കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വി​ടെ 15 ക്യാ​മ്പു​ക​ളി​ലാ​യി 260 കു​ടും​ബ​ങ്ങ​ളി​ലെ 701 പേ​രാ​ണ് ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 283 പു​രു​ഷ​ന്മാ​രും 312 സ്ത്രീ​ക​ളും 116 കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

താ​മ​ര​ശേ​രി​താ​ലൂ​ക്കി​ലെ അ​ഞ്ച് ക്യാ​മ്പു​ക​ളി​ലാ​യി 57 കു​ടും​ബ​ങ്ങ​ളി​ലെ 164 പേ​രും, വ​ട​ക​ര താ​ലൂ​ക്കി​ലെ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി 40 കു​ടും​ബ​ങ്ങ​ളി​ലെ 77 പേ​രും, കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ലെ ര​ണ്ട് ക്യാ​മ്പു​ക​ളി​ലാ​യി അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ 18 പേ​രും ക​ഴി​യു​ന്നു​ണ്ട്.

കോ​ട​ഞ്ചേ​രി​യി​ൽ മ​ണ്ണി​ടിച്ചിൽ

കോ​ട​ഞ്ചേ​രി: ശ​ക്ത​മാ​യ മ​ഴ​യി​ൽ കോ​ട​ഞ്ചേ​രി പു​ലി​ക്ക​യ​ത്ത് താ​മ​സി​ക്കു​ന്ന മ​നോ​ജ് കൊ​ച്ചു പ​ടി​യ​റ, തേ​വ​ർ​വ​യ​ൽ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന ലി​സി പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ വീ​ടി​ന് പു​റ​കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് അ​പ​ക​ടം. മ​നോ​ജ് കൊ​ച്ചു പ​ടി​യ​റ​യു​ടെ വീ​ട്ടി​ലേ​ക്ക് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പൈ​പ്പ് ഫി​റ്റിം​ഗ്സ് എ​ല്ലാം പൊ​ട്ടി ന​ശി​ച്ചി​ട്ടു​ണ്ട്. ലി​സി പു​ളി​ക്ക​ലി​ന്‍റെ വീ​ടി​നു പു​റ​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വാ​ഷിം​ഗ് മെ​ഷീ​ൻ പൂ​ർ​ണ​മാ​യി ന​ശി​ച്ചു.

കടകളിൽ വെള്ളം കയറി

ബാ​ലു​ശേ​രി:​എ​ട​വ​ണ്ണ–​കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ൽ ബാ​ലു​ശേ​രി മു​ക്ക് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ല​വി​ൽ ഡ്രൈ​നേ​ജ് സം​വി​ധാ​നം ഉ​ണ്ടാ​യി​ട്ടും മ​ഴ​വെ​ള്ളം ശ​രി​യാ​യി ഒ​ഴു​കി​പ്പോ​കാ​ത്ത​ത് പ്ര​ദേ​ശ​ത്ത് വ​ലി​യ ദു​രി​ത​മു​ണ്ടാ​ക്കു​ന്നു. വെ​ള്ളം റോ​ഡി​ൽ നി​ന്ന് സ​മീ​പ​ത്തെ ക​ട​ക​ളു​ടെ വ​രാ​ന്ത​യി​ലൂ​ടെ ഒ​ഴു​കു​ന്ന​തി​നെ തു​ട​ർ​ന്ന് വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് നേ​രി​ടേ​ണ്ടി​വ​രു​ന്ന​ത്.​പ്ര​ശ്ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളും ക​ച്ച​വ​ട​ക്കാ​രും വി.​ടി. സു​ര​ജ് എം​എ​ല്‍​എ , പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ , പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

നൂ​റോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ക​ടി​യ​ങ്ങാ​ട്, മ​ഹി​മ, സൂ​പ്പി​ക്ക​ട, കു​ള​ക്ക​ണ്ടം, ക​ന്നാ​ട്ടി, ഒ​റ്റ​ക്ക​ണ്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി നൂ​റോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. മി​ക്ക​യാ​ളു​ക​ളും ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കും അ​യ​ൽ വീ​ടു​ക​ളി​ലേ​ക്കും മാ​റി താ​മ​സി​ച്ചു.

പ​ഞ്ചാ​യ​ത്ത് ക​ടി​യ​ങ്ങാ​ട് എ​ൽ​പി സ്കൂ​ളി​ൽ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ 14 പേ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു. ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​മ വാ​ഴ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​ന​ന്ദ്, ച​ങ്ങ​രോ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ്ര​ജി​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു.

വെ​ള്ള​പ്പൊ​ക്ക​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും ദു​രി​താ​ശ്വാ​സ ക്യാ​മ്പും പേ​രാ​മ്പ്ര എം​എ​ൽ​എ ഫാ​ത്തി​മ ത​ഹ​ലീ​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ എ​ര​വ​ത്ത് മു​നീ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി വ​ട്ട​ക്ക​ണ്ടി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കെ.​കെ. ഹ​നീ​ഫ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഹീ​ദ പാ​റ​മ്മ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ രാ​ജ​ൻ മ​രു​തേ​രി, കെ.​കെ. സു​വ​ർ​ണ്ണ, യു. ​അ​നി​ത, തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ഇ​ആ​ർ​ടി അം​ഗ​ങ്ങ​ൾ, യു​വ​ജ​ന സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൂ​ത്താ​ളി​യി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

കൂ​ത്താ​ളി: കൂ​ത്താ​ളി പ​ഞ്ചാ​യ​ത്തി​ലെ പ​ഷ്ണി​പ​റ​മ്പ് പ്ര​ദേ​ശ​ത്തു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ചെ​റു പു​ഴ നി​റ​ഞ്ഞു ക​വി​ഞ്ഞു​ള്ള വെ​ള്ളം കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും നാ​ശ​മു​ണ്ടാ​ക്കി.

വീ​ടു​ക​ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യ അ​വ​സ്ഥ​യി​ൽ ആ​ണ്. ത​ല​പൊ​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ​ഷ​ണി​പ​റ​മ്പി​ലെ വേ​ണു, പു​ഷ്പ​രാ​ജ​ൻ, ന​ന്ദ​ന​ൻ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ത​ണ്ടോ​റ. വാ​ർ​ഡ്മെ​മ്പ​ർ ര​വീ​ന്ദ്ര​ൻ കേ​ളോ​ത്ത് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു

K-Rail Survey K-Rail Survey

Tags : nattu vishesham Rain continues

Recent News

Corehub Up