x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ൽ​കൃ​ഷി​യി​ൽ നൂ​റു​മേ​നി​യു​മാ​യി രാ​മ​പു​രം കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്


Published: February 3, 2026 10:27 PM IST | Updated: February 3, 2026 10:27 PM IST

രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും

രാ​മ​പു​രം: മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​മ​പു​രം ഞാ​റ്റ​ടി കൃ​ഷി സം​ഘ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​രി​ശു​നി​ല​ത്ത് ചെ​യ്ത നെ​ല്‍​കൃ​ഷി​യി​ല്‍ നൂ​റു​മേ​നി കൊ​യ്ത് വി​ദ്യാ​ര്‍​ഥി​ക​ള്‍. നാ​ട്ടി​ലു​ള്ള പാ​ട​ങ്ങ​ളി​ല്‍ പ​ല​തും ത​രി​ശാ​യി കി​ട​ക്കു​ക​യും മ​റ്റ് കൃ​ഷി​ക​ള്‍​ക്ക് വ​ഴി​മാ​റു​ക​യും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു പ്ര​ദേ​ശ​ത്തി​ന്‍റെ ത​ന്നെ ജ​ല​സം​ര​ക്ഷ​ണ​ത്തി​ലും പ​രി​സ്ഥി​തി സ​ന്തു​ല​ന​ത്തി​ലും നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന നെ​ല്‍​വ​യ​ലു​ക​ള്‍ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ നെ​ല്‍​കൃ​ഷി​ക്കാ​യി മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ലെ കൊ​ണ്ടാ​ട് വാ​ര്‍​ഡി​ലു​ള്ള ചൂ​ര​വേ​ലി​ല്‍ പാ​ട​ത്താ​ണ് നെ​ല്‍​കൃ​ഷി ന​ട​ത്തി വി​ള​വെ​ടു​ത്ത​ത്. രാ​സ​വ​ള​ങ്ങ​ളോ രാ​സ​കീ​ട​നാ​ശി​നി​ക​ളോ ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള പ്ര​കൃ​തി​കൃ​ഷി മാ​ര്‍​ഗ​മാ​ണ് അ​വ​ലം​ബി​ച്ച​ത്. ക​ന്നും കു​ള​മ്പ​ന്‍ എ​ന്ന നാ​ട​ന്‍ വി​ത്തി​ന​മാ​ണ് കൃ​ഷി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. പ്ര​കൃ​തി​കൃ​ഷി​യു​ടെ പ്ര​ചാ​ര​ക​നാ​യ മ​ധു ചൂ​ര​വേ​ലി​ലാ​ണ് നെ​ല്‍​കൃ​ഷി​ക്കു​വേ​ണ്ട മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്.

കൊ​യ്ത്തു​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ള​ജ് മാ​നേ​ജ​ര്‍ ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം വി​ദ്യാ​ര്‍​ഥി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന് നി​ര്‍​വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​റെ​ജി വ​ര്‍​ഗീ​സ് മേ​ക്കാ​ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ൽ​മാ​രാ​യ ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി, സി​ജി ജേ​ക്ക​ബ്, രാ​ജീ​വ് ജോ​സ​ഫ്, പ്ര​കാ​ശ് ജോ​സ​ഫ്, നി​ര്‍​മ​ല്‍ കു​ര്യാ​ക്കോ​സ്, ഷീ​ന ജോ​ണ്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സു​നി​ല്‍ കെ. ​ജോ​സ​ഫ്, വോ​ള​ന്‍റി​യ​ര്‍ സെ​ക്ര​ട്ട​റി അ​ഭി​ന​വ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Paddy Farming nattuvishesham local news

Recent News

Corehub Up