കുന്താണി ഗവ. എൽ.പി. സ്കൂളിലെ വിദ്യാർഥികൾ എഴുത്തുകാരനും ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റുമായ പി.കെ. സത്താറിനൊപ്പം.
സുൽത്താൻ ബത്തേരി: വായന പക്ഷാചരണത്തിന്റെ ഭാഗമായി കുന്താണി ഗവ. എൽ.പി. സ്കൂളിലെ ഭാഷാ ക്ലബ്ബിന്റെ നേതൃത്വത്തിൽ വയനാട്ടിലെ പ്രമുഖ എഴുത്തുകാരനും ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റുമായ പി.കെ. സത്താറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
അധ്യാപകരും വിദ്യാർഥികളും ചേർന്ന് അദ്ദേഹത്തോടൊപ്പം വായന പക്ഷാചരണത്തിന്റെ ആദ്യദിനം ആഘോഷിച്ചു. കുട്ടികളുമായി സംവദിച്ച പി.കെ. സത്താർ താൻ രചിച്ച നിരവധി കവിതകൾ കുട്ടികൾക്ക് ചൊല്ലിക്കൊടുക്കുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ബാലസാഹിത്യ കൃതികൾ കുട്ടികൾക്ക് സമ്മാനമായും നൽകി.
രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള അദ്ദേഹത്തിന്റെ ലൈബ്രറി കുട്ടികൾക്കായി തുറന്നുകൊടുത്തു. കുഞ്ഞുങ്ങൾ അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. പ്രധാനാധ്യാപകൻ എം.ടി. ബിജു, അധ്യാപകരായ ബിന്ദു കെ. ജോസ്, എൻ.പി. നിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : Local News Nattuvishesham Wayanad