x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രാ​ന്‍​ഡിം​ഗി​ലൂ​ടെ ലാ​ഭം കൊ​യ്യാം: മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ്

വെബ് ഡെസ്ക്
Published: July 21, 2026 03:00 AM IST | Updated: July 21, 2026 03:00 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ബ്രാ​ന്‍​ഡിം​ഗി​ലൂ​ടെ കാ​ര്‍​ഷി​ക മേ​ഖ​ല​യ്ക്ക് ലാ​ഭം കൊ​യ്യാ​മെ​ന്ന് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് പ​റ​ഞ്ഞു. ഉ​ത്പ​ന്ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി എ​വി​ടെ, എ​ങ്ങ​നെ വി​പ​ണ​നം ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ വ​രു​മ്പോ​ഴാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​ത്തി​യ കാ​ര്‍​ഷി​ക ഭ​ക്ഷ്യ​പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വ​ത്സ​ല ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ നിം​ബ ഫ്രാ​ങ്കോ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മേ​ള​യു​ടെ ഭാ​ഗ​മാ​യി കൂ​ണ്‍ ഭ​ക്ഷ്യ​മേ​ള, സൗ​ജ​ന്യ മ​ണ്ണു പ​രി​ശോ​ധ​നാ ലാ​ബ്, അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റര്‍, കാ​ര്‍​ഷി​ക ക്ലി​നി​ക്ക് എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു. ആ​ലീ​സ് തോ​മ​സ്, സു​ലേ​ഖ അ​ബ്ദു​ള്ള​ക്കു​ട്ടി, കെ.​പി. ക​ണ്ണ​ന്‍, കെ.​എ​സ്. ത​മ്പി, സി.​ബി. ഷ​ക്കീ​ല, കെ. ​ശ്രീ​ക​ല, എം.​കെ. സ്മി​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictsNews DeepikaNews

Recent News

Corehub Up