അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎക്ക് സ്വീകരണം നൽകിയപ്പോൾ.
കയ്പമംഗലം: കേരള കോൺഗ്രസ് കയ്പമംഗലം സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎക്ക് സ്വീകരണം നൽകി. മതിലകം പഞ്ചായത്ത് ഇവിജി ഹാളിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജെ.തോമസ് അധ്യക്ഷത വഹിച്ചു.
ഇ.ജെ.വത്സൻ മുഖ്യപ്രഭാഷണം നടത്തി. പി.എ. ഷൈജു, മണ്ഡലം പ്രസിഡന്റുമാരായ വി.ടി.സജീവൻ, വി.ഡി. ജോയ്, ആർ.രഘുനാഥൻ, അൻവർഷ, മനാഫ്, ഷുഹൈബ്, ജില്ലാ - സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.