x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​താ​ക പ്ര​യാ​ണ​ത്തി​ന് സ്വീ​ക​ര​ണം

വെബ് ഡെസ്ക്
Published: October 12, 2026 12:57 AM IST | Updated: October 12, 2026 12:57 AM IST

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ റോ​മി​ല്‍ ന​ട​ക്കു​ന്ന ഗ്ലോ​ബ​ല്‍ മീ​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ​താ​ക പ്ര​യാ​ണ​ത്തി​ന് പാ​ലാ ബി​ഷ​പ്പ് ഹൗ​സി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി​യ​പ്പോ​ൾ.

പാ​ലാ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ റോ​മി​ല്‍ ന​ട​ക്കു​ന്ന ഗ്ലോ​ബ​ല്‍ മീ​റ്റി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ​താ​ക പ്ര​യാ​ണ​ത്തി​ന് പാ​ലാ ബി​ഷ​പ് ഹൗ​സി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. നാ​ല്പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ല്‍ കൂ​ടി​യും കേ​ര​ള​ത്തി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ല്‍ കൂ​ടി​യും പ്ര​യാ​ണം ന​ട​ത്തി ഇ​ന്ന​ലെ പാ​ലാ​യി​ല്‍ എ​ത്തി​യ പ​താ​ക ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

ക​ത്തോ​ലി​ക്കാ സ​മു​ദാ​യ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ശ​ക്തി കേ​ന്ദ്ര​മാ​ണ് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് എ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നൂ​റ്റി​യൊ​ന്‍​പ​തു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന പാ​ര​മ്പ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ അ​ദ്ദേ​ഹം മു​ന്‍​കാ​ല നേ​താ​ക്ക​ളെ അ​നു​സ്മ​രി​ച്ചു.

സം​ഘ​ട​ന​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി റോ​മി​ല്‍ പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഗ്ലോ​ബ​ല്‍ സ​മ്മേ​ള​ന​ത്തി​ന് അ​ദ്ദേ​ഹം ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു. സ​മ്മേ​ള​ന​ത്തി​നാ​യി പാ​ലാ രൂ​പ​ത​യി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ള്‍​ക്ക് അ​ദ്ദേ​ഹം യാ​ത്ര മം​ഗ​ള​ങ്ങ​ള്‍ നേ​ര്‍​ന്നു. സി​ഗ്‌​നേ​ച്ച​ര്‍ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പ​താ​ക​യി​ല്‍ ഒ​പ്പ് രേ​ഖ​പ്പെ​ടു​ത്തി. രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ നി​ധീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഈ ​പ​താ​ക​യാ​ണ് റോ​മി​ലെ സ​മ്മേ​ള​ന​ത്തി​ല്‍ ഉ​യ​ര്‍​ത്തു​ന്ന​ത്. ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ല്‍, ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​ഡോ. ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ആ​ന്‍റ​ണി, രൂ​പ​താ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up