x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​മ്പ​നോ​ട​യി​ൽ വാ​ഹ​ന​ങ്ങ​ളു​മാ​യി പ​രാ​ക്ര​മം; വൈ​ദ്യു​ത തൂ​ൺ ഇ​ടി​ച്ച് ത​ക​ർ​ത്തു

വെബ് ഡെസ്ക്
Published: September 29, 2026 12:25 AM IST | Updated: September 29, 2026 12:25 AM IST

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന ഥാ​ർ ജീ​പ്പ്.

പെ​രു​വ​ണ്ണാ​മൂ​ഴി: ചെ​മ്പ​നോ​ട താ​മ​ര​മു​ക്കി​ൽ ഥാ​ർ ജീ​പ്പു​ക​ളു​മാ​യി യു​വാ​ക്ക​ളു​ടെ പ​രാ​ക്ര​മം. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് എ​ട്ടോ​ടെ പൂ​ഴി​ത്തോ​ട് ഭാ​ഗ​ത്ത് നി​ന്ന് പ​ര​സ്പ​രം മ​ത്സ​രി​ച്ച് എ​ത്തി​യ മൂ​ന്ന് ഥാ​ർ ജീ​പ്പു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കൊ​ടും വ​ള​വു​ള്ള താ​മ​ര​മു​ക്കി​ൽ വ​ച്ച് ഒ​ന്നി​ന്‍റെ പി​ന്നി​ലി​ടി​ച്ച ജീ​പ്പ് വൈ​ദ്യു​തി തൂ​ൺ ഇ​ടി​ച്ചു ത​ക​ർ​ത്തു. ചെ​മ്പ​നോ​ട, പൂ​ഴി​ത്തോ​ട് മേ​ഖ​ല​യി​ലെ വൈ​ദ്യു​തി ബ​ന്ധ​വും ഇ​തോ​ടെ താ​റു​മാ​റാ​യി. ബൈ​ക്ക് യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ നി​ന്ന് ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ഥാ​ർ ജീ​പ്പ് ഓ​ടി​ച്ച ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

നാ​ട്ടു​കാ​ർ വാ​ഹ​നം ഓ​ടി​ച്ച​വ​രെ പൊ​ലി​സി​ൽ ഏ​ൽ​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു. അ​പ​ക​ട​ത്തി​ൽ ഒ​രു ഥാ​ർ ജീ​പ്പ് പാ​ടെ ത​ക​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തി​ല്ലെ​ന്നാ​ണ് വി​വ​രം. ത​ക​ർ​ന്ന വൈ​ദ്യു​ത തൂ​ൺ ഇ​ന്ന​ലെ പു​ന​സ്ഥാ​പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up