x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം; ബ​ദ​ല്‍ യാ​ത്രാസം​വി​ധാ​നം വേ​ണ​മെ​ന്ന്


Published: November 21, 2025 11:34 PM IST | Updated: November 21, 2025 11:34 PM IST

ആ​ല​പ്പു​ഴ: ജി​ല്ലാ കോ​ട​തി​പ്പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള ബ​ദ​ല്‍ യാ​ത്രാസം​വി​ധാ​ന​ങ്ങ​ള്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും. താ​ത്കാ​ലി​ക പാ​ലം ഉ​ള്‍​പ്പ​ടെ​യു​ള്ള യാ​ത്രാ സം​വി​ധാ​ന​ങ്ങ​ള്‍ സ​ജീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ രാ​മ​ഭ​ദ്ര​ന്‍. ഇ​തുസം​ബ​ന്ധി​ച്ച് പ​ല ആ​വ​ര്‍​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ള്‍​പ്പെടെ​യു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​ക​ളും ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

നി​ല​വി​ലെ സ​ഹാ​ച​ര്യം തു​ട​ര്‍​ന്നാ​ല്‍ കൈ​ചൂ​ണ്ടി​മു​ക്ക് മു​ത​ല്‍ സീ​റോ ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള നി​ര​വ​ധി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പൂ​ട്ടി​പ്പോ​കു​ന്ന അ​വ​സ്ഥ​യി​ലേ​ക്കു കാ​ര്യ​ങ്ങ​ള്‍ പോ​കു​മെ​ന്നും ആ​യ​തി​നാ​ല്‍ ശ​ക്ത​മാ​യ സ​മ​രപ​രി​പാ​ടി​ക​ളു​മാ​യി പ്ര​തി​ക്ഷേ​ധി​ക്കാ​ന്‍ ജി​ല്ലാ വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 24ന് ​തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല്‍ സ​മ​ര പ്ര​ഖ്യാ​പ​ന ജാ​ഥ​യും തു​ട​ര്‍​ന്ന് 25ന് ​ഉ​ച്ച​മു​ത​ല്‍ മൂ​ന്നു മ​ണി​ക്കൂ​ര്‍ ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ച് ധ​ര്‍​ണ​യും ന​ട​ത്തു​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ച്ചു. സു​ധീ​ര്‍ നാ​ലു​കെ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ജീ​വ​ന്‍ ജോ, ​ആ​ഷി​ഖ് ഹ​ബീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : District Court Bridge nattuvisesham local news

Recent News

Corehub Up