സിന്തറ്റിക് ഹോക്കി ടർഫിൽ പുല്ല് വളർന്ന നിലയിൽ.
കൊച്ചി: മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ (സിഎസ്എംഎൽ) 9.51 കോടി ഉപയോഗിച്ച് സ്പോർട്സ് കേരള ഫൗണ്ടേഷൻ നിർമിച്ച സിന്തറ്റിക് ഹോക്കി ടർഫ് നിർമാണത്തി ൽ അപാകതയെന്ന് ആരോപണം. വീഡ് ബാരിയർ പ്രൊട്ടക്ഷൻ നൽകാതെയാണ് ടർഫ് നിർമിച്ചതെന്നാണ് ആക്ഷേപം.
സിന്തറ്റിക് പ്രതലത്തിൽ പുല്ലുകൾ വളർന്നു. ഹോസ്പിറ്റൽ റോഡിന് സമീപമുള്ള പ്രവേശന കവാടത്തിൽ കടുത്ത വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ടർഫിലേക്ക് പ്രവേശിക്കാൻ സാധിക്കുന്നില്ല. നിർമാണത്തിലെ അപാകതകളും കൃത്യമായ പരിപാലനമില്ലായ്മയും കാരണം ടർഫ് നശിച്ചു കൊണ്ടിരിക്കുകയാണെന്ന് ആം ആദ്മി പാർട്ടി ജില്ലാ സെക്രട്ടറി സുജിത് സി. സുകുമാരൻ ആരോപിച്ചു.
ടർഫിന്റെ നിർമാണ നിലവാരത്തെക്കുറിച്ച് സ്വതന്ത്ര സംഘത്തെക്കൊണ്ട് അന്വേഷിക്കുക, സബ്-ബേസ് പ്രതലം പുനരുദ്ധരിക്കുക, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ആം ആദ്മി പാർട്ടി ഉന്നയിച്ചു.്
Tags : Nattuvishesham Districtnews Deepikanews Regarding the flaws