പ്രതീകാത്മക ചിത്രം
മാനന്തവാടി: സംസ്ഥാനത്ത് ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ബുക്കിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി.
ഇനി മുതല്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ അടുത്ത സിലിണ്ടര്‍ ബുക്ക് ചെയ്യാം.
പാശ്ചാത്യ രാജ്യങ്ങളിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് ആഗോള ഊര്‍ജ വിപണിയിലുണ്ടായ പ്രതിസന്ധിയും എല്‍പിജി ഇറക്കുമതിയിലുണ്ടായ സമ്മര്‍ദവും കണക്കിലെടുത്താണ് 2026 മാര്‍ച്ച് 12 മുതല്‍ ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിംഗിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു ബുക്കിംഗുകള്ക്കിടയിലെ ഇടവേള. ഇപ്പോഴത്തെ ഇളവോടെ 45 ദിവസത്തെ ഇടവേള ഒഴിവാക്കി എല്ലാ ഉപഭോക്താക്കള്‍ക്കും 25 ദിവസത്തിന് ശേഷം റീഫില്‍ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയ്ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം നല്‍കിയിട്ടുണ്ട്. അതേസമയം പുതിയ ഗ്യാസ് കണക്ഷനുകളും അധിക സിലിണ്ടറുകളും അനുവദിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇതോടെ 45 ദിവസത്തെ ബുക്കിംഗ് നിയന്ത്രണം മൂലം ഉപഭോക്താക്കള്‍ നേരിട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമാകും.
Tags : cylinder booking NattuVishesham DistrictNews