x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റ​ച്ചി​ക്കോ​ഴിക്ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം

വെബ് ഡെസ്ക്
Published: October 12, 2026 12:25 AM IST | Updated: October 12, 2026 12:25 AM IST

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ ഇ​റ​ച്ചി​ക്കോ​ഴി ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം. പ​ന്നി ഫാ​മു​ക​ള്‍ ഒ​ഴി​കെ​യു​ള്ള ലൈ​വ് സ്റ്റോ​ക്ക് ഫാ​മു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ദൂ​ര​പ​രി​ധി കു​റ​ച്ച​ത്, 5000 കോ​ഴി​ക​ളി​ല്‍ താ​ഴെ വ​ള​ര്‍​ത്തു​ന്ന ഫാ​മു​ക​ള്‍​ക്കു കേ​ര​ള സ്റ്റേ​റ്റ് പൊ​ലൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി വാ​ങ്ങേ​ണ്ട​തി​ല്ല തു​ട​ങ്ങി​യ ഭേ​ദ​ഗ​തി​ക​ളാ​ണു ചെ​റു​കി​ട ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​ത്.

നി​ല​വി​ല്‍ 500 ഇ​റ​ച്ചി​ക്കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കു​വ​രെ പൊ​ലൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ ലൈ​സ​ന്‍​സ് നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ലൈ​സ​ന്‍​സ് എ​ടു​ക്കു​ന്ന​തു ക​ര്‍​ഷ​ക​രെ സം​ബ​ന്ധി​ച്ചു വ​ലി​യ ത​ല​വേ​ദ​ന​യാ​ണ് സൃ​ഷ്ടി​ച്ചി​രു​ന്ന​ത്. ഏ​താ​നും നാ​ളു​ക​ളാ​യി ഇ​റ​ച്ചി കോ​ഴി​ക്ക​ര്‍​ഷ​ക​ര്‍ നി​ര​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന കാ​ര്യ​മാ​യി​രു​ന്നു 5000 കോ​ഴി​ക​ളെ വ​രെ വ​ള​ര്‍​ത്തു​ന്ന​വ​ര്‍​ക്കു പി​സി​ബി​യു​ടെ ലൈ​സ​ന്‍​സ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ള്ള​ത്.

മ​റ്റ് അ​നു​മ​തി​ക​ളെ​ല്ലാം വാ​ങ്ങി​യ​ശേ​ഷം പൊ​ലൂ​ഷ​ന്‍ ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​തെ ഫാ​മു​ക​ള്‍ ആ​രം​ഭി​ക്കാ​ത്ത നി​ര​വ​ധി ക​ർ​ഷ​ക​രു​ണ്ട്. ഇ​തി​നു പു​റ​മെ​യാ​ണ് ഫാ​മു​ക​ളി​ല്‍​നി​ന്നു വീ​ടു​ക​ളി​ലേ​ക്കും മ​റ്റു​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മു​ള്ള ദൂ​ര​പ​രി​ധി കു​റ​ച്ചി​രി​ക്കു​ന്ന​ത്. 501 മു​ത​ല്‍ 5000 കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന ഫാ​മു​ക​ളും വീ​ടു​ക​ളും ത​മ്മി​ലു​ള്ള ദൂ​ര​പ​രി​ധി ഇ​പ്പോ​ള്‍ 25 മീ​റ്റ​റാ​ക്കി. മു​മ്പു ഇ​ത് 50 മീ​റ്റ​റാ​യി​രു​ന്നു. 5000നു ​മു​ക​ളി​ല്‍ കോ​ഴി​ക​ളെ വ​ള​ര്‍​ത്തു​ന്ന ഫാ​മു​ക​ള്‍​ക്കു​ള്ള ദൂ​ര​പ​രി​ധി 100 മീ​റ്റ​റാ​യി​രു​ന്ന​ത് 50 മീ​റ്റ​റാ​ക്കി​യും കു​റ​ച്ചു.

500 കോ​ഴി​ക​ളെ വ​രെ വ​ള​ര്‍​ത്തു​ന്ന ഫാ​മു​ക​ള്‍​ക്കു പ്ര​ത്യേ​കി​ച്ച് ദൂ​ര​പ​രി​ധി​ക​ളി​ല്ലെ​ങ്കി​ലും മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​വാ​തെ​യും മ​റ്റു​ള്ള​വ​ര്‍​ക്കു ബു​ദ്ധി​മു​ട്ടി​ല്ലാ​തെ​യും വ​ള​ര്‍​ത്ത​ണ​മെ​ന്ന നി​ബ​ന്ധ​ന​യി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ല. പു​തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ചു നി​ല​വി​ല്‍ 15-20 വ​രെ ക​ന്നു​കാ​ലി​ക​ളെ വ​ള​ര്‍​ത്തു​ന്ന ഫാ​മു​ക​ള്‍​ക്കു വീ​ടു​ക​ളു​മാ​യു​ള്ള ദൂ​ര​പ​രി​ധി 10 മീ​റ്റ​റാ​ണ്. 21-200 ക​ന്നു​കാ​ലി​ക​ള്‍, 51-500 ആ​ടു​ക​ള്‍, 51-400 മു​യ​ലു​ക​ള്‍ എ​ന്നീ ഫാ​മു​ക​ളു​ടെ ദൂ​ര​പ​രി​ധി 25 മീ​റ്റ​റാ​ണ്. 200ല്‍ ​കൂ​ടു​ത​ല്‍ ക​ന്നു​കാ​ലി​ക​ള്‍, 500ല്‍ ​കൂ​ടു​ത​ല്‍ ആ​ടു​ക​ള്‍, 400ല്‍ ​കൂ​ടു​ത​ല്‍ മു​യ​ലു​ക​ള്‍ എ​ന്നീ ഫാ​മു​ക​ള്‍​ക്ക് 50 മീ​റ്റ​റു​മാ​ണ് ദൂ​ര​പ​രി​ധി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ക​ര്‍​ഷ​ക​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു കാ​ണി​ച്ചു ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ബി ഐ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ നേ​രി​ല്‍​ക്ക​ണ്ടു നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ 100ദി​ന ക​ര്‍​മ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Tags : NattuVishesham DistrictNews

Recent News

Corehub Up