മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ നീക്കം ചെയ്തപ്പോൾ.
നെയ്യാറ്റിന്‍കര : ഗ്രാമം വാര്‍ഡിലെ ചന്പയില് റോഡില്‍ മാസങ്ങളായി മിനി എംസിഎഫിലുണ്ടായിരുന്ന മാലിന്യം നിറച്ച ചാക്കുകെട്ടുകള്‍ നഗരസഭ അധികൃതര്‍ നീക്കം ചെയ്തു.
ചാക്കുകെട്ടുകള്‍ ഏതു നിമിഷവും കാല്‍നട യാത്രക്കാരുടെ മുകളിലേയ്ക്ക് വീഴാവുന്ന ദുരവസ്ഥ കഴിഞ്ഞ ദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നഗരസഭയുടെ ഹൃദയഭാഗത്തെ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി (എംസിഎഫ്) യൂണിറ്റില്‍ നിന്നും മാലിന്യം യഥാസമയം നീക്കം ചെയ്യുന്നില്ലായെന്ന പരാതി വ്യാപകമായി ഉയര്‍ന്നിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല.
തുടര്‍ന്നാണ് ദീപിക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നഗരസഭ ആരോഗ്യവിഭാഗം അധികൃതര്‍ കഴിഞ്ഞ ദിവസം മിനി എംസിഎഫ് യൂണിറ്റ് കാലിയാക്കുകയായിരുന്നു.