മുണ്ടൂർ: പല ഭാഷകളിൽ ബൈബിൾ പകർത്തിയെഴുതിയ 250 പേർക്കു സ്നേഹാദരം നൽകി. കൊട്ടേക്കാട് ഫൊറോന മാതൃവേദിയുടെ ആഭിമുഖ്യത്തിൽ മുണ്ടൂർ കർമലമാതാ പള്ളിയിലാണ് ബൈബിൾ സമർപ്പണവും സ്നേഹാദരവും ഒരുക്കിയത്.
വീൽചെയറിൽ കഴിയുന്ന ത്രേസ്യ ജോസ്, 85 കാരനായ ഫ്രാൻസിസ് തറയിൽ, ഒന്നിലേറെ തവണയും ഒന്നിലേറെ ഭാഷയിലും എഴുതിയവർ എന്നിവരെ പ്രത്യേകമായി അനുമോദിച്ചു.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണു ബൈബിൾ പകർത്തിയത്. ബൈബിൾ പ്രേഷിതത്വം ഡയറക്ടർ ഫാ. ദിജോ ഒലക്കേങ്കിൽ ദിവ്യബലി അർപ്പിച്ചു. അനുമോദനയോഗത്തിൽ മാതൃവേദി കൊട്ടേക്കാട് ഫൊറോന ഡയറക്ടർ ഫാ. ബാബു അപ്പാടൻ, മുണ്ടൂർ പള്ളി അസിസ്റ്റന്റ് വികാരി ഫാ. ഡെറിൻ അരിന്പൂർ, ഫൊറോന മാതൃവേദി പ്രസിഡന്റ് റെജി ജോഷി, സെക്രട്ടറി ലീന ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Respect 250 people Bible